കറിവച്ച മത്സ്യത്തിനുള്ളില്‍ ജീവനുള്ള പുഴുക്കള്‍
പയ്യമ്പള്ളി പുണം കാവില്‍ അനില്‍ പി. ജോസിന്റെ വീട്ടില്‍ കറിവച്ച മത്സ്യത്തിനുള്ളിലാണ് പുഴുക്കളെ കണ്ടെത്തിയത്. കഴിക്കാനായി എടുത്ത വെച്ച മീനിനുള്ളില്‍ എന്തോ സംശയം കണ്ട് നോക്കിയപ്പോഴാണ് പുഴുക്കളെ കണ്ടത്. ഇന്നലെ രാവിലെ വീടിന് സമീപത്ത് കൂടി കൊണ്ടുവന്ന അയില മീനാണ് അനില്‍ വാങ്ങിച്ചത.് വൈകുന്നേരം ഈ മീന്‍ കഴിക്കാനായി എടുത്തപ്പോഴാണ് പൊരിച്ച മീനില്‍ പുഴുക്കളെ കണ്ടെത്തിയത് .മീന്‍ പൊരിച്ച് എടുത്തിട്ടും ഇതില്‍ ഉണ്ടായിരുന്ന പുഴുക്കള്‍ ചത്തട്ടില്ലായിരുന്നു. ഈ മീന്‍ കഴിച്ച വീട്ടിലെ മറ്റ് അംഗങ്ങള്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും ചെയ്തു. തുടര്‍ന്ന് അനില്‍ രാവിലെ നഗരസഭ ആരോഗ്യ വിഭാഗത്തെ വിവരം അറിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്ത് എത്തിയ ആരോഗ്യം വിഭാഗം സാമ്പിളുകള്‍ ശേഖരിച്ചു. അതേ സമയം ഫുട്ട്‌സേഫ്റ്റി അധികൃകരെ വിവരം അറിയിച്ചിട്ടും അധികൃതര്‍ സ്ഥലത്ത് എത്താന്‍ തയ്യാറായില്ലന്നും നാട്ടുകാര്‍ ആരോപിച്ചു. ഇതിന് മുന്‍മ്പും സമാനമായ രീതിയില്‍ മത്സ്യത്തിനുള്ളില്‍ പയ്യമ്പള്ളിയില്‍ പുഴുക്കളെ കണ്ടെത്തിയിരുന്നു.