ഒരു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
കാവുമന്ദം എച്ച്.എസിന് സമീപം സ്മൃതി മന്ദിരത്തില്‍ നിതിന്‍ പരമേശ്വരന്‍ (26)നെയാണ് മാനന്തവാടി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.ജെ ഷാജിയും സംഘവും ചേര്‍ന്ന് പിടികൂടിയത്. മാനന്തവാടി -തലശ്ശേരി റോഡില്‍ വെച്ചാണ് 1.150 കി.ഗ്രാം കഞ്ചാവുമായി നിതിനെ പിടികൂടിയത്. മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്റ്് ചെയ്തു. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.ജെ ഷാജി, പ്രിവന്റീവ് ഓഫീസര്‍ അനില്‍ കുമാര്‍ കെ ,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ, സുരേഷ്. സി., രാജേഷ് കെ തോമസ്, അരുണ്‍ കൃഷ്ണന്‍ എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.