വധശ്രമം:പ്രതികള്‍ക്ക് 7 വര്‍ഷം തടവ് ശിക്ഷ.

0

മീനങ്ങാടി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ്സിലെ പ്രതികളായ കൃഷ്ണഗിരി കരയംകുന്ന് വീട്ടില്‍ രാഹുല്‍,രവീന്ദ്രന്‍ എന്ന ബാബു എന്നിവരെ 7 വര്‍ഷം കഠിനതടവിനും 35000/ രൂപ പിഴയൊടുക്കുന്നതിനും ജില്ല സെഷന്‍സ് കോടതി ശിക്ഷിച്ചു.2018 വര്‍ഷത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.മീനങ്ങാടി സ്വദേശിയായ പരാതിക്കാരനെ മുന്‍ വിരോധത്താല്‍ ബൈക്ക് തള്ളിമറിച്ചിട്ട് റോഡരികിലുണ്ടായിരുന്ന ട്രാഫിക് കോണ്‍ ഉപയോഗിച്ച് അടിച്ചുകൊല്ലാന്‍ ശ്രമിച്ചു എന്നതാണ് കേസ്.

കേസിലെ ഒന്നാം പ്രതി രാഹുല്‍ ഈ കേസിന്റെ വിചാരണക്കിടെ വാഹനപരിശോധന നടത്തുകയായിരുന്ന മീനങ്ങാടി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് തടസ്സം വരുത്തുകയും മര്‍ദ്ദിക്കുകയും ചെയ്ത കേസിലും നിരോധിത ലഹരിമരുന്നായ കഞ്ചാവ് കൈവശം വെച്ചതിന് സുല്‍ത്താന്‍ ബത്തേരി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ്സിലും പ്രതിയാണ്.

 

Leave A Reply

Your email address will not be published.

error: Content is protected !!