അത്തിനിലം നെല്ലിച്ചോട് നെല്‍ വയലിനോട് ചേര്‍ന്ന നടവരമ്പിന് താഴെയായാണ് കാല്‍പ്പാടുകള്‍ ഇന്ന് രാവിലെ പ്രദേശവാസി കണ്ടത്.നാട്ടുകാര്‍ വനം വകുപ്പിനെ വിവരമറിയച്ചതിനെ തുടര്‍ന്ന് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ഇസ്മായില്‍, ഗാര്‍ഡുമാരായ ദേവന്‍, രാജേഷ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.കാല്‍പ്പാടുകളും ആകൃതിയും പരിശോധിച്ച വനം വകുപ്പധികൃതര്‍ ആണ്‍ കടുവയുടെ കാല്‍പ്പാടുകളാണ് ഇതെന്ന നിഗമനത്തിലാണുള്ളത്. കടുവ നടന്നു പോയ കാല്‍പ്പാടുകള്‍ പിന്തുടര്‍ന്ന ജീവനക്കാരും വാര്‍ഡ് മെമ്പര്‍ ഷിജുവിന്റെ നേതൃത്വത്തിലുള്ള നാട്ടുകാരും കാട് വളര്‍ന്ന കൃഷിയിടങ്ങളില്‍ പകല്‍ സമയത്ത് ജനവാസ മേഖലയില്‍ തിരച്ചില്‍ നടത്തുന്നത് പ്രായോഗികമല്ലെന്ന് കണ്ട് തിരച്ചില്‍ നിര്‍ത്തുകയായിരുന്നു.പ്രദേശത്ത് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.നൈറ്റ് പട്രോളിംഗ് കാര്യക്ഷമമാക്കാനും വരും ദിവസങ്ങളിലും കടുവ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ക്യാമറ സ്ഥാപിച്ച് തുടര്‍ നടപടി സ്വീകരിക്കാനുമാണ് വനം വകുപ്പിന്റെ തീരുമാനം.