പ്രാരാബ്ധങ്ങളോടും പ്രതിസന്ധികളോടും പോരാടി നിഖില്‍ ദാസിന്റെ വിജയം. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഭരതനാട്യത്തില്‍ എ ഗ്രേഡ് നേടിയ പുല്‍പ്പളളി വിജയ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ നിഖില്‍ ദാസിന്റെ വിജയത്തിന് ആയിരം മേനി തിളക്കമുണ്ട്. ഏതുനിമിഷവും വീഴാറായ വീടിനുള്ളിലാണ് പിതാവും നിഖിലും കഴിയുന്നത്. ഒമ്പതു വര്‍ഷം മുമ്പ് രക്തസമ്മര്‍ദം കൂടി ശരീരം തളര്‍ന്ന് കിടപ്പിലാണ് നിഖിലിന്റെ പിതാവ്. പഠനത്തിലും മുന്നിലാണ് ഈ മിടുക്കന്‍. എസ്.എസ്.എല്‍.സി പരീക്ഷ 92% മാര്‍ക്കോടെയാണ് വിജയിച്ചത്. അവധി ദിനങ്ങളില്‍ ബത്തേരിയിലുള്ള കലാക്ഷേത്രയില്‍ നൃത്ത പഠിക്കുന്നുമുണ്ട് . അടച്ചുറപ്പുള്ള ഒരു വീടാണ് നിഖില്‍ ദാസിന്റ ഏറ്റവും വലിയ സ്വപ്നം അതിനായി സുമനസ്സുകളുടെ സഹായം കാത്തിരിക്കുകയാണ് ഈ കുടുംബം.
Sign in
Sign in
Recover your password.
A password will be e-mailed to you.