ധര്‍ണ്ണ നടത്തും
അനില്‍കുമാറിന്റെ ആത്മഹത്യ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ്സ് (ജേക്കബ്) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തവിഞ്ഞാല്‍ സഹകരണ ബാങ്കിന് മുന്നില്‍ ഡിസംബര്‍ 11 ന് രാവിലെ 11 മണിക്ക് ധര്‍ണ്ണ നടത്തും. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.സി സെബാസ്റ്റിയന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് കെ.എം അബ്രഹാം അധ്യക്ഷനായിരിക്കും.