റോഡുകളുടെ ശോചനീയാവസ്ഥ; എസ്.ഡി.പി.ഐ റോഡ് ഉപരോധിച്ചു
മാനന്തവാടി: പൂര്‍ണമായും തകര്‍ന്ന പിലാക്കാവ് പഞ്ചാരക്കൊല്ലി, ജെസ്സി കല്ലിയോട് റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ പിലാക്കാവ് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാനന്തവാടി- തലശ്ശേരി റോഡ് ഉപരോധിച്ചു. വര്‍ഷങ്ങളായി തകര്‍ന്നു കിടന്നിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കാത്ത റോഡുകളുടെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ശക്തമായ സമരങ്ങളുമായി മുന്നോട്ടുപോകുമെന്ന് നേതാക്കള്‍ പറഞ്ഞു. എസ്.ഡി.പി.ഐ പിലാക്കാവ് ബ്രാഞ്ച് പ്രസിഡണ്ട് കെ അലി, സെക്രട്ടറി സാജിദ്, സമദ്, ഹനീഫ, മുഹമ്മദ്, ഫൈസല്‍, ഷമീര്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.