നിറം മങ്ങാതെ ജെയിംസേട്ടന്റെ ഫുട്‌ബോള്‍ പ്രേമം

0

ഫുട്‌ബോള്‍ പ്രേമികള്‍ക്കിടയില്‍ അത്ഭുതമാകുകയാണ് അമ്പലവയലിലെ 65 കാരന്‍ ജെയിംസേട്ടന്‍. പന്ത് കൊണ്ട് അഭ്യാസം കളിച്ച് ജെയിംസേട്ടന്‍ സിനിമയിലും, കേരളാ ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിലും തിളങ്ങി. നാടെങ്ങും ലോകകപ്പ് ആവേശത്തില്‍ നിറയുമ്പോള്‍ അമ്പലവയലിലെ ഈ മുതിര്‍ന്നതാരവും ആവേശത്തിലാണ്.

 

ലോറി ഡ്രൈവറാണ് ജെയിംസേട്ടന്‍ ദിവസവും പണി കഴിഞ്ഞ് വൈകുന്നേരം നാല് മണിയായാല്‍ അമ്പലവയല്‍ സ്‌കൂള്‍ ഗ്രൗണ്ടിലെത്തും, പിന്നെ തന്റെ കൊച്ചുമക്കളാകാന്‍ പ്രായമുള്ള പതിനഞ്ചും പതിനേഴുമൊക്കെ വയസുള്ള പിള്ളേര്‍ക്കൊപ്പം ആവേശത്തോടെ ഫുട്ബോള്‍ കളിക്കും.

 

അനായാസമായി ഫുട്ബോള്‍ കൈകാര്യം ചെയ്യുന്ന ഈ 65 കാരന്‍ 1980കളില്‍ ശ്രദ്ധേയമായിരുന്ന അമ്പലവയല്‍ എഫ്സിയുടെ പ്രതിരോധതാരമായിരുന്നു. ഇപ്പോഴും മുടങ്ങാതെ പരിശീലനം ചെയ്യാന്‍ ഇദ്ദേഹം മറക്കാറില്ല.

Leave A Reply

Your email address will not be published.

error: Content is protected !!