സര്‍ക്കാരിന്റെ കൈവശമുള്ള കോട്ടത്തറ വില്ലേജിലെ മടക്കിമലയില്‍ ഉള്ള 50 ഏക്കര്‍ ഭൂമിയില്‍ അടിയന്തരമായി മെഡിക്കല്‍ കോളേജ് കെട്ടിട നിര്‍മ്മാണം ആരംഭിച്ചിട്ടില്ലെങ്കില്‍ ജില്ലാ ഭരണ കേന്ദ്രം പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത തരത്തില്‍ സമരത്തിന്റെ രൂപം മാറ്റേണ്ടി വരുമെന്ന് ദേശീയ കിസാന്‍ മോര്‍ച്ച സംസ്ഥാന കോഡിനേറ്റര്‍ പി.ടി ജോണ്‍.വയനാട് മെഡിക്കല്‍ കോളേജ് ആക്ഷന്‍ കമ്മിറ്റി നടത്തിയ കിടപ്പു സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്ത്് സംസാരിക്കുകയായിരുന്നു അദ്ദേഹം.വി പി അബ്ദുല്‍ അധ്യക്ഷനായിരുന്നു.ചെയര്‍മാന്‍ ഇപി ഫിലിപ്പ് കുട്ടി മുഖ്യപ്രഭാഷണം നടത്തി,വിജയന്‍ മടക്കിമല, ഗഫൂര്‍ വെണ്ണിയോട്, ഇക്മഡിക്കല്‍ബാല്‍ മുട്ടില്‍, സുലോചന രാമകൃഷ്ണന്‍, സുലേഖ വസന്തരാജ്, നേമി രാജ ഗൗഡര്‍, എം ബഷീര്‍, ജോബിന്‍ ജോസ്, സിപി അഷറഫ്, അഷറഫ് പുലാടന്‍, റോബിന്‍ പെരേര, ജോസ് വി തണ്ണിക്കോടന്‍, വി കെ ഉമ്മര്‍, ജെ.ഖാലിദ്,സാജന്‍ തുണ്ടിയില്‍, ബെന്നി വട്ടപ്പറമ്പില്‍, എന്നിവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.