കൃഷിയിടത്തില്‍ ചിറകൊടിഞ്ഞ നിലയില്‍ കണ്ടെത്തിയ മൂങ്ങക്ക് ചികിത്സ നല്‍കി.പാടിച്ചിറയിലെ ഐനാംപറമ്പില്‍ അലക്സ് എന്നയാളുടെ കൃഷിയിടത്തിലാണ് ചിറകിന് പരിക്കേറ്റ നിലയില്‍ മൂങ്ങയെ കണ്ടെത്തിയത്.
വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി മൂങ്ങയെ പാടിച്ചിറയിലെ പ്രവര്‍ത്തിക്കുന്ന വെറ്ററിനറി ആശുപത്രിയിലെത്തിക്കുകയായിരുന്നു.
പ്രാഥമിക പരിശോധനയില്‍ ചിറകിലെ എല്ലൊടിഞ്ഞത് കണ്ടെത്തിയ വെറ്ററിനറി ഡോക്ടര്‍ ലക്ഷ്മി എസ് അരവിന്ദ് മൂങ്ങക്ക് ആവശ്യമായ ചികിത്സയും, മരുന്നും നല്‍കി.നേരത്തെ പരുന്തിനെ ചികിത്സിച്ചിട്ടുണ്ടെങ്കിലും, 15 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനിടയില്‍ ആദ്യമായാണ് മൂങ്ങയ്ക്ക് ചികിത്സ നല്‍കുന്നതെന്ന് ഡോ. ലക്ഷ്മി പറഞ്ഞു. പ്രായാധിക്യമുള്ള മൂങ്ങ മരത്തില്‍ നിന്നും വീണതിനെ തുടര്‍ന്നാണ് പരിക്ക് പറ്റിയത്. മൂങ്ങക്ക് ആവശ്യമായ ആന്റിബയോട്ടികും, വൈറ്റമിനുകളും, ഫ്ളൂയ്ഡും നല്‍കിയിട്ടുണ്ട്.