കെഎസ്ആര്‍ടിസി ബസ്സും ലോറിയുമായി കൂട്ടിയിടിച്ച് അപകടം 13 പേര്‍ക്ക് പരിക്ക്

0

കാസര്‍കോട് നിന്നും മാനന്തവാടിയിലേക്ക് വരുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സും മാനന്തവാടിയില്‍ നിന്നും കൊട്ടിയൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ബെന്‍സ് ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.കണിയാരം – കുഴിനിലം ഇറക്കത്തിലാണ് അപകടം.ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ 13 പേര്‍ക്ക് പരിക്ക്. അപകടം ഇന്ന് ഉച്ചയ്ക്ക് 1.45 ഓടെ.നിയന്ത്രണം വിട്ട ബസ്സ് സമീപത്തെ നിര്‍മ്മാണത്തിലിരിക്കുന്ന കടയിലേക്ക് കയറിയാണ് നിന്നത്. കടയ്ക്ക് ഭാഗിക കേടുകള്‍ സംഭവിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.ഓവര്‍ടേക്ക് ചെയ്ത് വരിയയായിരുന്ന ബെന്‍സ് ലോറിയുടെ പുറക് വശത്ത് ഇടിച്ച കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് സമീപത്തെ പുതിയകത്ത് സെയ്തലവിയുടെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു.കെട്ടിടത്തിന്റെ ഷട്ടര്‍ പൂര്‍ണ്ണമായും തകരുകയും കെട്ടിടത്തിന് ഭാഗിക കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ഡ്രൈവര്‍ കാസര്‍കോട് സ്വദേശി ജയരാജന്‍ കണ്ടക്ടര്‍ കണ്ണൂര്‍ സ്വദേശി തിലകന്‍ ഉള്‍പ്പെടെ 13 പേര്‍ക്കാണ്് പരിക്കേറ്റത്.പരിക്കേറ്റവരെ വയനാട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

 

Leave A Reply

Your email address will not be published.

error: Content is protected !!