ആരോപണം അടിസ്ഥാനരഹിതം

0

പൂതാടി ഗ്രാമപഞ്ചായത്തില്‍ അംഗന്‍വാടിയില്‍ നടന്ന ശിശുദിനാഘോഷ പരിപാടികളുടെ ഭാഗമായി ശിശുദിന റാലിയില്‍ കാവികൊടി ഉപയോഗിച്ചെന്നത് വ്യാജ ആരോപണമാണന്ന് ഇന്‍ഡ്യന്‍ നാഷണല്‍ അംഗന്‍വാടി എംപ്ലോയീസ് ഫെഡറേഷന്‍ ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.അംഗണ്‍വാടി ടീച്ചര്‍ക്കെതിരെ സിപിഎമ്മും ചില ഉദ്യോഗസ്ഥരും രാഷ്ട്രീയ പകപോക്കലിനും വ്യക്തിഹത്യക്കും വേദിയാക്കുന്നത് പ്രതിഷേധാര്‍ഹമാണന്നും ഇവര്‍ പറഞ്ഞു.രാഷ്ട്രീയത്തിന്റെ പേരില്‍ അംഗന്‍വാടി ടീച്ചര്‍മാര്‍ക്കെതിരെയുള്ള
നെതിരെ ഇന്‍ഡ്യന്‍ നാഷണല്‍ അംഗന്‍വാടി എംപ്ലോയീസ് ഫെഡറേഷന്‍ ശക്തമായ സമരപരിപാടികള്‍ക്ക് രൂപം നല്‍കാന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ പറഞ്ഞു. നെല്ലിക്കര വാര്‍ഡിലുള്ള അംഗന്‍വാടിയില്‍ നടന്ന ശിശുദിനറാലി സംഘടിപ്പിച്ചത് രക്ഷിതാക്കളും, സപ്പോര്‍ട്ടിംഗ് കമ്മറ്റിയും പൊതു ജനങ്ങളും സംയുക്തമായിട്ടാണ്. റാലിയുടെ മുന്‍ നിരയില്‍ സിപിഎം ന്റെ നേതാക്കളും കുടുബാംഗങ്ങളും ഉണ്ടായിരുന്നത് ശ്രദ്ധേയമാണ്. കുട്ടികളുടെ കയ്യിലുണ്ടായിരുന്ന കടലാസ് പതാക കാവിക്കൊടിയായി ചിത്രീകരിച്ചുകൊണ്ട് ഇടത്പക്ഷം നടത്തുന്ന പ്രചരണം അംഗന്‍വാടിയെ തകര്‍ക്കാനും ടീച്ചറെ വ്യക്തിപരമായി അധിക്ഷേപിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ്. സംസ്ഥാന അവാര്‍ഡ് ജേതാവായ അഗംന്‍വാടി ടീച്ചര്‍ സരസമ്മയോട് വര്‍ഷങ്ങളായി രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ ഇതിന് മുമ്പും സിപിഎം അനാവശ്യ ഇടപെടലുകള്‍ ഉണ്ടായത് പൊതുജന ചര്‍ച്ചയാണ്. ബിജെപി. മെമ്പര്‍ പ്രതിനിദാനം ചെയ്യുന്ന പതിനെട്ടാം വാര്‍ഡില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം തിരിച്ചടിയേറ്റ ഇടതുപക്ഷവും പഞ്ചായത്ത് ഭരണസമിതിയും ടീച്ചര്‍ക്കും എതിരെ നടത്തുന്ന രാഷ്ട്രീയ പോരാട്ടത്തിന് ചില ഉദ്യോഗസ്ഥരും കൂട്ടു നില്‍ക്കുന്നതിന്റെ ഭാഗമായിട്ട് ടീച്ചറിനോട് നേരിട്ട് വിശദീകരണം പോലും ചോദിക്കാതെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട സിപിഎം പഞ്ചായത്ത് സെക്രട്ടറിയായ വനിതയെ നാല് മണിക്കൂറോളം ബന്ധിയാക്കിയത് മനുഷ്യത്വരഹിതമാണ്.
അംഗന്‍വാടികളില്‍ ഐ.സി.ഡി.എസ് ന്റെ നിര്‍ദ്ദേശാനുസരണം ഓറഞ്ച് ഡേ എന്ന പരിപാടി സംഘടിപ്പിച്ചിരുന്നു. കൗമാരക്കാരായ പെണ്‍കുട്ടികള്‍ ഓറഞ്ച് നിറത്തിലുള്ള ഡ്രസ്സും റിബണും അണിഞ്ഞാണ് റാലി നടത്തിയത്. അന്നേ ദിവസം ഉപയോഗിച്ച് പതാകകളും റിബണുമാണ് ശിശുദിന റാലിക്കും ഉപയോഗിച്ചത് എന്നത് പ്രസ്താവ്യമാണ്. ഇതിനാ വശ്യമായ മെറ്റീരിയല്‍സ് ഐ.സി.ഡി.എസ് ഓഫീസില്‍ നിന്നുമാണ് ലഭ്യമാക്കിയത്.പൂരക പോഷകാഹാര പരിപാടിയില്‍ 27 ലക്ഷം രൂപയുടെ അഴിമതി നടന്നെന്ന ഓഡിറ്റ് വിഭാഗം കണ്ടെത്തിയത് സി.പി.എം. ന്റെ പഞ്ചായത്ത് പ്രസിഡന്റില്‍ നിന്ന് തിരിച്ച് പിടിക്കാനുള്ള ഉത്തരവ് നിലനില്‍ക്കെ മുഖം രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഉപരോധ സമരം നടത്താന്‍ സി.പി.എം. നിര്‍ബന്ധിതരായത്. പൂതാടി പഞ്ചായത്തിന്റെ ചാര്‍ജിലുള്ള സൂപ്പര്‍വൈസര്‍ അംഗന്‍വാടി ടീച്ചര്‍മാരെ മാനസികമായി നിരന്തരം പീഡിപ്പിക്കുന്നതിന് സി.പി.എം. അനുകൂല സംഘടനയിലുള്ള ടീച്ചര്‍മാര്‍ പോലും ബലിയാടുകളായതില്‍ മുഴുവന്‍ അംഗന്‍വാടി ടീച്ചര്‍മാരും പ്രതിഷേധത്തിലും പരാതി നല്‍കിയിട്ടുള്ളതുമാണ്. ഇപ്പോഴും പ്രസ്തുത സൂപ്പര്‍വൈസറെ സരക്ഷിക്കുന്ന ബാലിശമായ നിലപാടാണ് സി. പി.എം. നേതൃത്വം കൈക്കൊള്ളുന്നതെന്ന് ഇവര്‍ പറഞ്ഞു.ഇന്ത്യന്‍ നാഷണല്‍ അംഗണ്‍വാടി എംപ്ലോയീസ് ഫെഡറേഷന്‍ വയനാട് ജില്ലാ പ്രസിഡണ്ട് ബിന്ദു പുല്‍പ്പള്ളി, ജനറല്‍ സെക്രട്ടറി എന്‍.കെ.കൃഷ്ണ കുമാരി, കെ.ആര്‍. സീതാലക്ഷ്മി ,എ.എസ്.വിജയ,കെ.ജി.ബാബു, രാജേന്ദ്രന്‍ കല്‍പ്പറ്റ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!