വയനാട് ചുരം റോഡിലെ യാത്രാ ദുരിതം പരിഹരിക്കുക, ചിപ്പിലിതോട്-തളിപ്പുഴ ബൈപാസ് റോഡ് നിര്‍മാണം അടിയന്തരമായി ആരംഭിക്കുക, നിലനില്‍പ്പ് ഭീഷണി നേരിടുന്ന വയനാട് ചുരം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വയനാട് ചുരം ബൈപാസ് ആക്ഷന്‍ കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ വയനാട് കലക്ടറേറ്റിന് മുന്നില്‍ ധര്‍ണ നടത്തുന്നു.ടി. സിദ്ദീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.കല്‍പറ്റയില്‍ ചേര്‍ന്ന വയനാട് ചുരം ബൈപ്പാസ് ആക്ഷന്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.ചുരം റോഡില്‍ അടിക്കടിയുണ്ടാവുന്ന ഗതാഗതതടസം നിത്യസംഭവമായി മാറിയിട്ടും കണ്ണ് തുറക്കാത്ത അധികൃതരുടെ നിരുത്തരവാദ നിലാപാടിനെ യോഗം അപലപിച്ചു. ജില്ലയിലെ വിവിധ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ വയനാട് ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡന്റ് ജോണി പാറ്റാനി അധ്യക്ഷനായിരുന്നു.ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ വി. കെ. ഹുസൈന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ ടി. ആര്‍.ഒ. കുട്ടന്‍, വിവിധ സംഘടനാ പ്രതിനിധികളായ സി. ഹൈദ്രൂ, കെ. സദാനന്ദന്‍, സലീം മേമന, വിജയന്‍ മടക്കിമല, ബിജു താന്നിക്കാക്കുഴി, വി.കെ. മോയ്തു മുട്ടായി, സൈദ് തളിപ്പുഴ, ഷാന്‍ കട്ടിപ്പാറ, അലി ബ്രാന്‍, കെ. ലക്ഷ്മണ്‍ദാസ്, നാസര്‍ മേപ്പാടി, പി.കെ. സുകുമാരന്‍, അഷ്റഫ് അറക്കല്‍, ജസ്റ്റിന്‍ ജോസ്, എ. മുഹമ്മദ് കമ്പളക്കാട് എന്നിവര്‍ സംസാരിച്ചു. മോഹനന്‍ ചന്ദ്രഗിരി സ്വാഗതവും കെ.ജെ. വര്‍ഗീസ് നന്ദിയും പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.