പൂതാടി പഞ്ചായത്ത് ഭരണ സമിതിക്കെതിരെ പ്രതിപക്ഷമായ സി പി എം നടത്തുന്ന പ്രചരണ പരിപാടി അപഹാസ്യമാണന്ന് പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി സാബു.മികച്ച രീതിയില്‍ സര്‍വ്വ മേഖലയിലും പഞ്ചായത്ത് ഭരണം നടത്തുന്നതില്‍ വിറളി പൂണ്ടാണ് സിപിഎം പ്രചരണ ജാഥയുമായി ഇറങ്ങിയത്.കഴിഞ്ഞ അഞ്ച് വര്‍ഷം എല്‍ ഡി എഫ് ഭരണത്തില്‍ നടത്തിയ കോടികളുടെ അഴിമതി മറച്ച് വെക്കുന്നതിനായി കുപ്രചരണങ്ങളാണ് സിപിഎം നടത്തുന്നതെന്നും ഇത് പഞ്ചായത്തിലെ ജനങ്ങള്‍ തിരിച്ചറിയുമെന്നും മേഴ്‌സി സാബു പറഞ്ഞു. വൈ: പ്രസിഡന്റ് എം എസ് പ്രഭാകരന്‍ ,വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിനി പ്രകാശന്‍ ,കെ ജെ സണ്ണി , മിനി സുരേന്ദ്രന്‍ , ഐ ബി മൃണാളിനി , ടി കെ സുധീരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.