ചരിത്രശേഷിപ്പുകള്‍ തേടി
ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്‌മെന്റ്, നാഷണല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ടെക്‌നോളജി കോഴിക്കോടും സംയുക്തമായാണ്. ചരിത്രശേഷിപ്പുകള്‍ കണ്ടെടുക്കാനുള്ള പദ്ധതി നടപ്പാക്കുന്നത്.ജില്ലയില്‍ ആദ്യമായാണ് ഒരു പഞ്ചായത്ത്. പൈതൃക സംരക്ഷണത്തിനായി ഇത്തരത്തില്‍ ഒരു പരിപാടി തയ്യാറാക്കുന്നത്.വെള്ളമുണ്ട ഗ്രാമപഞ്ചായത്തില്‍പ്പെട്ട ബാണാസുര, മംഗലശ്ശേരി, കോട്ട മൈതാനം. തുടങ്ങി. വിവിധ പ്രദേശങ്ങള്‍. പഴശ്ശി രാജാവിന്റെ ചരിത്രവുമായി വളരെ പ്രാധാന്യമേറിയ സ്ഥലങ്ങളാണ്. വീര പഴശ്ശി രാജാവ്, എടച്ചന കുങ്കന്‍, തലക്കല്‍ ചന്തു. തുടങ്ങിയ മഹാന്മാര്‍ ഈ പ്രദേശങ്ങളില്‍ താമസിച്ച് ബ്രിട്ടീഷുകാരോട് പടവെട്ടിയതായും ചരിത്ര പുസ്തകങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എങ്കിലും കാട് മൂടി മണ്ണിലടിയില്‍ ആയ പല ചരിത്ര ശേഷിപ്പുകള്‍ ഈ പ്രദേശങ്ങളില്‍ ഉണ്ടായിരുന്നിട്ടും അതൊന്നും പഠനം നടത്തി സംരക്ഷിക്കാനുള്ള യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിരുന്നില്ല. .മണ്‍മറഞ്ഞു പോയ ചരിത്രശേഷിപ്പുകള്‍. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ സംസ്‌കാരങ്ങളുടെ അവശേഷിപ്പുകളെ കണ്ടെത്തുകയും പിന്നീട് ഖനനം ചെയ്ത് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയും അതിനെ പഠനവിധേയമാക്കുകയുമാണ്. ലക്ഷ്യം. ആര്‍ക്കിയോളജി വകുപ്പും, നാഷണല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ടെക്‌നോളജികോഴിക്കോടും ഇതിനായുള്ള പദ്ധതികള്‍ തയ്യാറാക്കി കഴിഞ്ഞു. വിദഗ്ധന്മാരുടെ മേല്‍നോട്ടത്തിലാണ് നടപടികള്‍. പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇന്ന്. വെള്ളമുണ്ട പഞ്ചായത്ത് ഹാളില്‍. സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാര്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധി രാധാകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍,ജില്ലാ ആസൂത്രണ സമിതി അംഗം എ ന്‍ പ്രഭാകരന്‍,NIT ഡയറക്ടര്‍പ്രസാദ് കൃഷ്ണ,പ്രൊഫസര്‍ ജയപ്രകാശ്, പ്രൊഫസര്‍ കസ്തൂര്‍ബാ തുടങ്ങി പ്രമുഖ വ്യക്തികള്‍ പങ്കെടുത്തു.ജനപ്രതിനിധികള്‍, വിദഗ്ധര്‍, എന്‍ഐടി വിദ്യാര്‍ത്ഥികള്‍. തുടങ്ങിയ വിദഗ്ധസംഘം സംഘം,ചരിത്രമുറങ്ങുന്ന വാരാമ്പറ്റ മഖാം, പുളിഞ്ഞാല്‍ കോട്ട മൈതാനം തുടങ്ങി. ചരിത്രമുറങ്ങുന്ന വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.