ബത്തേരി നഗരസഭയില്‍ കേരള കോണ്‍ഗ്രസ്സ് എം ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്നകാര്യം സംസ്ഥാനനേതൃത്വത്തിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് കേരള കോണ്‍ഗ്രസ്സ് എം വൈസ് ചെയര്‍മാന്‍ ജോസ്.കെ.മാണി എം.പി. ബത്തേരിയിലെ പ്രശ്നം പരിഹരിക്കുമെന്നും സംസ്ഥാനതലത്തില്‍ ഐക്യജനാധിപത്യമുന്നണിക്കൊപ്പമാണ് കേരളകോണ്‍ഗ്രസ്സെന്നും ജോസ് കെ മാണി. കേരള കോണ്‍ഗ്രസ്സ് എം ജില്ലാപഠനക്യാമ്പ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് ജോസ് കെ മാണി പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കിയത്..ശബരിമല പ്രശ്‌നം സ്ത്രീപ്രവേശനമല്ലെന്നും ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുക എന്നതാണ് പാര്‍ട്ടിയുടെ നിലപാടെന്നും, പാര്‍ട്ടി സംസ്ഥാനതലത്തില്‍ യു.ഡി.എഫിനൊപ്പം നില്‍ക്കുമ്പോഴാണ് ബത്തേരിയില്‍ എല്‍.ഡി.എഫിനൊപ്പം നിന്ന് നഗരസഭ ഭരിക്കുന്നതെന്നും ഈ വിഷയത്തില്‍ സംസ്ഥാന നേതൃത്വം ഉടന്‍തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു
Sign in
Sign in
Recover your password.
A password will be e-mailed to you.