ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0

നിയുക്തി മെഗാ തൊഴില്‍ മേള

സ്വകാര്യമേഖലയിലെ തൊഴിലവസരങ്ങള്‍ ഉദ്യോഗാര്‍ത്ഥികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭ്യമുഖ്യത്തില്‍ നടത്തുന്ന ”നിയുക്തി” മെഗാ തൊഴില്‍ മേള നവംബര്‍ 12 ന് മുട്ടില്‍ ഡബ്ല്യു.എം.ഒ കോളേജില്‍ നടക്കും. വിംസ്, മലബാര്‍ ഗോള്‍ഡ്, യെസ് ഭാരത്, എച്ച്.ഡി.എഫ്.സി ലൈഫ്, സിന്ദൂര്‍ ടെക്‌സ്റ്റൈയില്‍സ്, സെഞ്ചൂറി ഫാഷന്‍ സിറ്റി, ഇസാഫ് ബാങ്ക് തുടങ്ങിയവരും ജില്ലക്ക് പുറത്ത് നിന്നുളള വിവിധ തൊഴില്‍ദായകരും തൊഴില്‍ മേളയില്‍ പങ്കെടുക്കും. തൊഴില്‍ മേളയില്‍ പങ്കെടുക്കുന്നതിനായി ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 10 ന് മുമ്പ് www.jobfest.kerala.gov.in എന്ന വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 04936 202534.

അസാപ്പ് കോഴ്സ്; അപേക്ഷ ക്ഷണിച്ചു

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്, അസാപ് കേരളയുമായി ചേര്‍ന്ന് നടത്തുന്ന കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ സബ്സിഡിയോടെ ഐ.ഇ.എല്‍.ടി.എസ്, ഒ.ഇ.ടി, ഹാന്‍ഡ്സെറ്റ് റിപ്പയര്‍ ടെക്‌നീഷ്യന്‍, ജര്‍മന്‍ ഭാഷ പരിശീലനം (എ1 ആന്റ് എ2 ലെവല്‍) എന്നീ കോഴ്സുകളും ടാറ്റ പവറുമായി ചേര്‍ന്ന് ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ കോഴ്സുകളുമാണ് ആരംഭിക്കുന്നത്.
ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കോഴ്സുകള്‍ സൗജന്യമായാണ് പരിശീലനം നല്‍കുന്നത്. കോഴ്സുകള്‍ വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്കു പ്ലേസ്മെന്റ് സഹായവും നല്‍കും. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും, തോണിച്ചാല്‍ ഗവ. കോളേജിന് സമീപം സ്ഥിതി ചെയ്യുന്ന അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലും നേരിട്ട് അപേക്ഷ സമര്‍പ്പിക്കാം. https://forms.gle/1ehvokcmLEVk7nVTA എന്ന ലിങ്കിലൂടെ ഓണ്‍ലൈനായും അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 9562444360, 9495999620.

നാറ്റ്പാക് പരിശീലനം

സ്‌ഫോടക വസ്തുക്കള്‍, എല്‍.പി.ജി, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, രാസപദാര്‍ഥങ്ങള്‍ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യല്‍, സുരക്ഷിത ഗതാഗതം എന്നിവയുമായി ബന്ധപ്പെട്ട് ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതിനുള്ള പരിശീലനം നവംബര്‍ 10, 11, 12 തീയതികളില്‍ നാറ്റ്പാക്കിന്റെ തിരുവനന്തപുരം ആക്കുളം പരിശീലന കേന്ദ്രത്തില്‍ നടക്കും. ഫോണ്‍: 0471 2779200, 9074882080.

കാര്‍ഷിക വികസനസമിതി യോഗം

കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ ജില്ലാ കാര്‍ഷികവികസന സമിതി യോഗം നവംബര്‍ 7 ന് രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ചേരും. യോഗത്തില്‍ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

അക്കൗണ്ടന്റ് കം.ഐ.ടി അസിസ്റ്റന്റ് നിയമനം

കല്‍പ്പറ്റ ബ്ലോക്ക്പഞ്ചായത്ത് മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ദിവസവേതാനാടിസ്ഥാത്തില്‍ അക്കൗണ്ടന്റ്് കം.ഐ.ടി അസിസ്റ്റന്റ് തസ്തികയിലേക്കുളള കൂടിക്കാഴ്ച നവംബര്‍ 8 ന് രാവിലെ 10ന് നടക്കും. യോഗ്യത ബി.കോം ബിരുദം, പി.ജി.ഡി.സി.എ. 6 മാസത്തേക്കാണ് നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി കല്‍പ്പറ്റ ബ്ലോക്ക് പ്രോഗ്രാം ഓഫീസില്‍ ഹാജരാകണം. ഫോണ്‍:04936 202035

പ്രോജെക്ട് എഞ്ചിനീയര്‍ നിയമനം

തൃശൂരിലെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ പ്രോജെക്ട് എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍) തസ്തികയില്‍ ലാറ്റിന്‍ കത്തോലിക്, ആഗ്ലോ ഇന്‍ഡ്യന്‍ വിഭാഗത്തിനായി സംവരണം ചെയ്ത ഒഴിവില്‍ നിയമനം. യോഗ്യത ബി.ടെക്ക് ഇലക്ട്രിക്കല്‍. 5 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അഭിലഷണീയം. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത , ജാതി, പ്രായം, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 10 നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. 0484 2312944.

എം.എല്‍.എ. ഫണ്ട് അനുവദിച്ചു

ഒ.ആര്‍.കേളു എം.എല്‍.എ. യുടെ പ്രത്യേക വികസനനിധിയില്‍ ഉള്‍പ്പെടുത്തി തവിഞ്ഞാല്‍ ഗ്രാപഞ്ചായത്തിലെ 95-ാം നമ്പര്‍ അങ്കണവാടി കെട്ടിട നിര്‍മ്മാണത്തിന് 4,36,615 രൂപ അനുവദിച്ച് ഭരണാനുമതിയായി.

താലൂക്ക് വികസന സമിതി യോഗം

വൈത്തിരി താലൂക്കിലെ നവംബര്‍ മാസത്തെ താലൂക്ക് വികസന സമിതി യോഗം നവംബര്‍ 5 ന് രാവിലെ 10.30 ന് വൈത്തിരി ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേരും. യോഗത്തില്‍ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!