ഏകദിന സെമിനാര്‍ സംഘടിപ്പിക്കുന്നു.

0

സാഹിത്യ അക്കാദമിയും മാനന്തവാടി ഗവണ്‍മെന്റ് കോളേജ് ഇംഗ്ലീഷ് വിഭാഗവും സംയുക്തമായി ഏകദിന സെമിനാര്‍ സംഘടിപ്പിക്കുന്നു. നവംബര്‍ 3 ന് ഗവണ്‍മെന്റ് കോളേജില്‍ വെച്ചാണ് സെമിനാര്‍ സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.വയനാടന്‍ സാംസ്‌ക്കാരിക ഭൂമിക കെ.ജെ. ബേബിയുടെ എഴുത്തില്‍ എന്ന വിഷയത്തിലാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.നവംബര്‍ 3ന് രാവിലെ 10 മണിക്ക് നടക്കുന്ന സെമിനാര്‍ കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതി അംഗം ഡോ. മിനി പ്രസാദ് ഉദ്ഘാടനം ചെയ്യും.

കെ.ജെ. ബേബി പ്രഭാഷണം നടത്തും. ഇംഗ്ലീഷ് വിഭാഗം അസി: പ്രൊഫസര്‍ സി.എസ്.അരുണ്‍ കുമാര്‍ മോഡറേറ്റര്‍ ആയിരിക്കും. വിവിധ വിഷയങ്ങളില്‍ പ്രമുഖര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. എഴുത്തനുഭവങ്ങള്‍, കെ.ജി. ബേബിയുമായുള്ള സംവാദം, തുടര്‍ന്ന് നാട്ടു ഗദ്ധികയുമുണ്ടാകുമെന്നും സംഘാടകര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ അസി: പ്രൊഫസര്‍മാരായ വിദ്യാ എസ് ചന്ദ്രന്‍, ഡോ.കെ.രമേശ്, സി.എസ്.അരുണ്‍ കുമാര്‍, ആര്‍.രാഗേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!