ജൈവ പച്ചക്കറിക്കൃഷിയില്‍ നുറ് മേനിയുമായി കൃപാലയ സ്‌പെഷല്‍ സ്‌കുള്‍ വിദ്യാര്‍ത്ഥികള്‍

0

ജൈവ പച്ചക്കറിക്കൃഷിയില്‍ നുറ് മേനിയുമായി കൃപാലയ സ്‌പെഷല്‍ സ്‌കുള്‍ വിദ്യാര്‍ത്ഥികള്‍ മാതൃകയാകുന്നു. സ്‌കുളിലെത്തുന്ന ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം കൃഷി രീതികളെക്കുറിച്ച് പരിജ്ഞാനമുണ്ടാക്കുക എന്ന ലക്ഷ്യത്തോടും കുടിയാണ് പച്ചക്കറിക്കൃഷി സ്‌കൂളില്‍ ആരംഭിച്ചത്. ജൈവ പച്ചക്കറി ഉല്‍പ്പാദിപ്പിച്ച് ഭക്ഷ്യയോഗ്യമാക്കി ജീവിതശൈലി രോഗങ്ങളെ ചെറുക്കുക എന്ന സന്ദേശത്തിന്റെ ഭാഗമായാണ് അധ്യപകരുടെ നേതൃത്വത്തില്‍ സ്‌കൂളിനോട് ചേര്‍ന്ന് വര്‍ഷങ്ങളായി തരിശായി കിടന്ന സ്വകാര്യ വ്യക്തിയുടെ ഒരു ഏക്കര്‍ സ്ഥലത്ത് ജൈവ പച്ചക്കറി വിളയിച്ചത്.20 തോളം ഇനങ്ങളിലുള്ള പച്ചക്കറികളാണ് കൃഷി ഭവന്റെ മാര്‍ഗനിര്‍ദ്ദേശത്തോടെ സ്‌കൂളില്‍ വിളയിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!