വെള്ളമുണ്ടയില്‍ കേരളോത്സവത്തിന് തുടക്കം

0

വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി. കേരളോല്‍സവത്തിന്റെ ഭാഗമായി 10 ടീമുകള്‍ മാറ്റുരച്ച വോളിബോള്‍ ടൂര്‍ണ്ണമെന്റ് നടത്തി. പുലിക്കാട് ഗ്രൗണ്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധീ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജംഷീര്‍ അധ്യക്ഷനായിരുന്നു. ബ്ലോക്ക് മെമ്പര്‍ ബാലന്‍ , സഘാടകസമിതി കണ്‍വീനര്‍ കെ കെ സുരേഷ്, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ സംബന്ധിച്ചു. മത്സരത്തില്‍ ബാസ്‌ക് പുലിക്കാട് ഒന്നാം സ്ഥാനവും യുവജന വേലുക്കര രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ ട്രോഫി നല്‍കി. കബഡി, വടം വലി, ഷ’ില്‍, പഞ്ച ഗുസ്തി കലാകായിക മത്സരങ്ങള്‍ എന്നിവ വരും ദിവസങ്ങളില്‍ നടക്കും.

 

Leave A Reply

Your email address will not be published.

error: Content is protected !!