റേഷനരി കള്ളക്കടത്ത് വിജിലന്‍സ് കുറ്റപത്രം നല്‍കി

0

മാനന്തവാടിയിലെ സപ്ലൈകോ ഡിപ്പോയില്‍ നിന്ന് റേഷനരി കടത്തിക്കൊണ്ടുപോയി പൊതുവിപണിയില്‍ മറിച്ചു വില്‍ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ വിജിലന്‍സ്-ആന്റി കറപ്ഷന്‍ വിഭാഗം കേസെടുത്തു. മാനന്തവാടി മാനാഞ്ചിറ സപ്ലൈകോ ഡിപ്പോ ഗോഡൗണ്‍ ഇന്‍ ചാര്‍ജ് ആയിരുന്ന ഇമ്മാനുവല്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെയാണ് കേസെടുത്തത്. ഇന്മാനുവലിന് പുറമെ റേഷനരി കടത്താന്‍ സഹായിച്ച അബ്ദുള്‍ സലാം അഞ്ചുകുന്ന്, നസീര്‍ കെല്ലൂര്‍,പുളിഞ്ഞംപറ്റ ജോണ്‍സണ്‍ എന്നിവരും പ്രതികളാണ്.
റേഷന്‍ കടകള്‍ വഴി വിതരണത്തിനു വെച്ച 80 ക്വിന്റല്‍ പുഴുക്കലരിയാണ് ഗോഡൗണില്‍ നിന്ന് കടത്തിക്കൊണ്ടുപോയത്.  261120 രൂപ വില വരുന്ന 80 ക്വിന്റല്‍ പുഴുങ്ങക്കലരി പൊതുവിപണിയില്‍ വില്‍പ്പനക്കായി കടത്തിക്കൊണ്ടുപോയെന്നാണ് കേസ്

Leave A Reply

Your email address will not be published.

error: Content is protected !!