പേപ്പര്‍ ബാഗ് നിര്‍മ്മിക്കാന്‍ പഠിച്ചതിന്റെ ആവേശത്തിലാണ് വീട്ടമ്മമാര്‍.പേപ്പര്‍ ഉപയോഗിച്ച് കാരി ബാഗ്, പോസ്റ്റ് കവര്‍ നിര്‍മ്മിക്കുന്നതിന് ഏകദിന പരിശീലന പരിപാടിയില്‍ നിരവധി സ്ത്രീകളാണ് എത്തിയത്.കേരള സംസ്ഥാന യുവജനേ ക്ഷേമ ബോര്‍ഡ്,ജില്ലാ യുവജന കേന്ദ്രം, അവളിടം വനിത ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് കേണിച്ചിറയില്‍ പേപ്പര്‍ ബാഗ് നിര്‍മ്മാണ പരിശീലന പരിപാടി നടത്തിയത.്
പ്ലാസ്റ്റിക് കാരി ബാഗുകള്‍ ഉപേക്ഷിച്ച് പേപ്പര്‍ ഉപയോഗിച്ച് ബാഗുകള്‍ നിര്‍മ്മിക്കുന്നതിന് വിദഗ്ധ പരിശീലനമാണ് നല്‍കിയത് . പേപ്പര്‍ ഉപയോഗിച്ച് ബാഗ് നിര്‍മ്മിക്കുന്നതിന്,അസംസ്‌കൃത വസ്തുക്കള്‍ക്കള്‍ക്ക് അടക്കം ചിലവ് കൂടുതല്‍ വരുന്നുണ്ടെങ്കിലും,പരിസ്ഥിതി മലിനീകരണം തടയുന്നതിന് പേപ്പര്‍ ബാഗ് സമൂഹത്തിലേക്ക് പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായിട്ടു കൂടിയാണ് പരിശീലനം നല്‍കിയതെന്ന് പരിശീലക സിസിലി ടീച്ചര്‍ പറഞ്ഞു.സ്വന്തമായി പേപ്പര്‍ ഉപയോഗിച്ച് വീടുകളില്‍ തന്നെ കാരി ബാഗുകള്‍ നിര്‍മ്മിക്കുമന്നും, ആവശ്യകാര്‍ക്ക് നല്‍കാനുമുള്ള തീരുമാനത്തിലാണ് തങ്ങള്‍ ഉള്ളതെന്നും പരിശീലനം നേടിയ വീട്ടമ്മമാര്‍ പറഞ്ഞു.കേണിച്ചിറ യുവപ്രതിഭ ഹാളില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ നിന്ന് തിരെഞ്ഞടുക്കപെട്ടവരാണ് പേപ്പര്‍ നിര്‍മ്മാണ പരിശീലനത്തില്‍ പങ്കെടുത്തത്.