അടുത്ത മാസം ഗോവയില്‍ ആരംഭിക്കാനിരിക്കുന്ന 53-ാം രാജ്യാന്തര ചലച്ചിത്ര മേളയിലേക്കുള്ള ഇന്ത്യന്‍ പനോരമ ചിത്രങ്ങളുടെ ലിസ്റ്റ് പ്രഖ്യാപിച്ചു.ഫീച്ചര്‍ വിഭാഗത്തിലേക്ക് 25 സിനിമകളും നോണ്‍ ഫീച്ചര്‍ വിഭാഗത്തിലേക്ക് 20 സിനിമകളുമാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
മലയാളത്തില്‍ നിന്ന് മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത അറിയിപ്പ്, തരുണ്‍ മൂര്‍ത്തിയുടെ സൗദി വെള്ളക്ക എന്നിവ ഫീച്ചര്‍ വിഭാഗത്തിലേക്കും അഖില്‍ ദേവ് എം സംവിധാനം ചെയ്ത വീട്ടിലേക്ക് എന്ന ചിത്രം നോണ്‍ ഫീച്ചര്‍ വിഭാഗത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍ നവംബര്‍ 20 മുതല്‍ 28 വരെ നടക്കുന്ന ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കും.കഥാ വിഭാഗത്തിലെ മുഖ്യധാരാ സിനിമകളുടെ ഉപവിഭാഗത്തില്‍ എസ് എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍, ദ് കശ്മീര്‍ ഫയല്‍സ്, ജയ് ഭീം, നന്ദമൂരി ബാലകൃഷ്ണ നായകനായ തെലുങ്ക് ചിത്രം അഖണ്ഡ എന്നിവയും ഇടംപിടിച്ചിട്ടുണ്ട്. ടോണിക്, ധരംവീര്‍…. മുക്കം പോസ്റ്റ് താനെ എന്നീ ചിത്രങ്ങളും മുഖ്യധാരാ വിഭാഗത്തില്‍ ഇടംപിടിച്ചിട്ടുണ്ട്.മഹാനന്ദ, ത്രീ ഓഫ് അസ്, സിയ, ദ് സ്റ്റോറിടെല്ലര്‍, ധബാരി ക്യുരുവി, നാനു കുസുമ, ലോട്ടസ് ബ്ലൂംസ്, ഫ്രെയിം, ഷേര്‍ ശിവരാജ്, ഏക്ദാ കായ് സാല, പ്രതിക്ഷ്യ, കുരങ്ങ് പെഡല്‍, കിഡ, സിനിമാബന്ദി, കുദിരം ബോസ് എന്നിവയാണ് കഥാചിത്ര വിഭാഗത്തിലെ മറ്റു സിനിമകള്‍.വിനോദ് മങ്കര സംവിധാനം ചെയ്ത ചിത്രം യാനം കഥേതര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പാതാള്‍ ടീ, ആയുഷ്മാന്‍, ഗുരുജന, ഹതിബോന്ധു, ഖജുരാഹോ, ആനന്ദ് ഓര്‍ മുക്തി, വിഭജന്‍ കി വിഭിഷ്‌ക ഉന്‍കഹി കഹാനിയാന്‍, ഷൂ മെഡ് നാ യൂല്‍ മെദ്, ബിഫോര്‍ ഐ ഡൈ, മധ്യാന്തര, വാഗ്രോ, ബിയോണ്ട് ബ്ലാസ്റ്റ്, രേഖ, ലിറ്റില്‍ വിംഗ്‌സ് എന്നിവയാണ് കഥേതര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മറ്റു ചിത്രങ്ങള്‍.