കാല്‍ കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍
ബാവലി എക്‌സ്സൈസ് ചെക്ക് പോസ്റ്റില്‍ കാല്‍ കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. എക്‌സൈസിന്റെ സ്‌പെഷ്യല്‍ പരിശോധനയുടെ ഭാഗമായി മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സെപ്ക്ടര്‍ സജിത് ചന്ദ്രനും സംഘവും ബാവലി ചെക്ക്‌പോസ്റ്റ്ല്‍ സംയുക്ത വാഹന പരിശോധനയില്‍ കര്‍ണാടക ഭാഗത്ത് നിന്നും വന്ന കെ.എല്‍ 11 ബി എം 1556 നംബര്‍ ഇയോണ്‍ കാറില്‍ കടത്തുകയായിരുന്ന 250 ഗ്രാംകഞ്ചാവ് പിടികൂടി. കാര്‍ യാത്രികനായകോഴിക്കോട് കസബ താലുക്കില്‍ വെള്ളയില്‍ തൊടിയില്‍ വീട്ടില്‍ ടി.ജോതിഷ് ബാബുവിനെതിരെ എന്‍ ഡി പി എസ് വകുപ്പ് പ്രകാരം കേസെടുത്തു. ബൈരക്കുപ്പ ഭാഗത്ത് നിന്നും സ്ഥിരം കഞ്ചാവുമായി ഉദ്യോഗസ്ഥരെ കബളിപ്പിച്ചു കടന്നുപോകുന്ന പ്രതിയാണ് പിടിയിലായത്. കഞ്ചാവ് ഇയാള്‍ക്ക് കൊടുത്തയാളെപറ്റി അന്വേഷണം ആരംഭിച്ചു. സംഘത്തില്‍ സി ഇ ഒ മാരായ അന്‍വര്‍, സനൂപ്, ജയ്മോന്‍ എന്നിവര്‍ പങ്കെടുത്തു.