പെണ്‍വാണിഭ കേന്ദ്രങ്ങളാകുന്ന റിസോര്‍ട്ടുകള്‍ക്കെതിരെ നടപടി വേണം: വയനാട് ടൂറിസം അസോസിയേഷന്‍.

0

വയനാട് ജില്ലയില്‍ ടൂറിസത്തിന്റെ മറവില്‍ റിസോര്‍ട്ട്, ലോഡ്ജ് ഹോം സ്റ്റേകളും മറ്റും കേന്ദ്രീകരിച്ച് വര്‍ദ്ധിച്ചു വരുന്ന ലഹരി പെണ്‍വാണിഭ മാഫിയകള്‍ക്കെതിരെ മുന്‍സിപാലിറ്റി, പഞ്ചായത്ത് തലത്തില്‍ നടത്തി വരുന്ന അനധികൃത സ്ഥാപനങ്ങള്‍ക്കെതിരെ പോലീസ് അധികൃതര്‍ ശക്തമായ നിയമ നടപടിയെടുക്കണമെന്ന് വയനാട് ജില്ലാ ടൂറിസം അസോസിയഷന്‍ ( WTA ) വൈത്തിരി താലൂക്ക് കമ്മറ്റി ആവിശ്യപെട്ടു.യോഗത്തില്‍ വൈത്തിരി താലൂക്ക്് സെക്രട്ടറി സൈഫ് വൈത്തിരി സ്വാഗതം പറഞ്ഞു. ജില്ലാപ്രസിഡന്റ് സൈദലവി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. താലൂക്ക്് പ്രസിഡന്റ് വര്‍ഗീസ,് വൈത്തിരി ട്രഷറര്‍ മനോജ് കുമാര്‍, ജില്ലാ ഭാരവാഹികളായ അന്‍വര്‍ മേപ്പാടി, പ്രഭിത ചുണ്ടേല്‍, സജി വൈത്തിരി, സുമ പള്ളിപ്പുറം, മേപ്പാടി യൂണിറ്റ് സെക്രട്ടറി പട്ടു വിയ്യനാടന്‍, വൈസ് പ്രസിഡണ്ട് സനീഷ് കെഎം എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!