ഒമ്പത് മാസമായിട്ടും തോട്ടം തൊഴിലാളികളുടെ കൂലി പുതുക്കി നിശ്ചയിക്കാത്തതില്‍ പ്രതിഷേധിച്ച് എസ് .ടി.യു.വിന്റെ നേതൃത്വത്തില്‍ തോട്ടം തൊഴിലാളികള്‍ കലക്ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.തോട്ടം തൊഴിലാളികളുടെ കൂലി പുതുക്കേണ്ട കാലാവധി അവസാനിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും കൂലി പുതുക്കുന്നതിനുള്ള പ്രാഥമിക ചര്‍ച്ചകള്‍ തുടങ്ങാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് തോട്ടം തൊഴിലാളി ഫെഡറേഷന്‍ മാര്‍ച്ച് നടത്തിയത്.കൂലി പുതുക്കേണ്ട കാലാവധി 2021 ഡിസംബറില്‍ കഴിഞ്ഞിട്ടും കൂലി പുതുക്കാന്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.തൊഴിലാളികളുടെ കൂലി 700 രൂപയാക്കി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരപരിപാടികളുടെ തുടക്കമായാണ് കലക്ടറേറ്റ് മാര്‍ച്ച് നടത്തിയത് .എസ്ടിയു സംസ്ഥാന സെക്രട്ടറി യു പോക്കര്‍ ഉദ്ഘാടനം ചെയ്തു. എസ്.ടി.യു ജില്ലാ പ്രസിഡന്റ് പി.വി കുഞ്ഞിമുഹമ്മദ് അധ്യക്ഷനായിരുന്നു.ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഹംസ, ടി. യൂസഫ്, വി.പോക്കര്‍ , സി.മൊയ്തീന്‍ കുട്ടി, എം.ഇസ്മായില്‍, എ.കെ.റഫീഖ് എന്നിവര്‍ സംസാരിച്ചു.