നൂല്‍പ്പുഴ പഞ്ചായത്തില്‍ വളര്‍ത്തുനായക്കള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവെയ്പ്പ് ആരംഭിച്ചു. ഈ മാസം പതിമൂന്ന് വരെ പഞ്ചായത്തിന്റെ വിവിധ ഇടങ്ങളില്‍ നടക്കുന്ന ക്യാമ്പിലൂടെ 3000-ഓളം വളര്‍ത്തുനായകള്‍ക്ക് പ്രതിരോധ വാക്സിന്‍കുത്തിവെയ്പ്പ് എടുക്കും. രണ്ടാംഘട്ടത്തില്‍ തെരുവുനായകള്‍ക്കും കുത്തിവെയ്പ്പെടുക്കും. സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെയും നൂല്‍പ്പുഴ പഞ്ചായത്തിന്റെയും നേതൃത്വത്തിലാണ് നൂല്‍പ്പുഴ പഞ്ചായത്തില്‍ സമഗ്ര പേവിഷ നിര്‍മ്മാര്‍ജ്ജനം പദ്ധതിക്ക് തുടക്കം കുറിച്ചത്.പണയമ്പത്ത് പഞ്ചായത്ത് പ്രസിഡണ്ട് ഷീജ സതീഷ് പദ്ധതി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. ഈ മാസം 13വരെ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചാണ് പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുന്നത്. പഞ്ചായത്തിലെ 3000 ത്തോളം വരുന്ന വളര്‍ത്തുനായകള്‍ക്ക് ആദ്യഘട്ടത്തില്‍ പ്രതിരോധ കുത്തിവെയ്പ്പെടുക്കും. രണ്ടാംഘട്ടത്തില്‍ പഞ്ചായത്തിലെ 800-ാളം വരുന്ന തെരുവുനായകള്‍ക്കും പ്രതിരോധ വാക്സിനെടുക്കാനാണ് മൃഗസംരക്ഷണ വകുപ്പിന്റെയും പഞ്ചായത്തിന്റെയും തീരുമാനം. ഇതിനോടൊപ്പം നായ്കള്‍ക്ക് നല്‍കുന്ന ലൈസന്‍സുകള്‍ക്ക് ആവശ്യമായ അപേക്ഷ ഫോമും വിതരണം ചെയ്യുന്നുണ്ട്.