ഇന്ന് മഹാനവമി
ദേവീ ഉപാസനയുടെയും അക്ഷര പൂജയുടെയും പുണ്യം തേടി ആയിരങ്ങളാണ് വിവിധ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നത്. മഹാനവമി ദിവസത്തെ,വിശേഷാല്‍ ചടങ്ങുകളും ദേവീ പൂജകളും സംഗീതോത്സവവും മറ്റ് വിശേഷങ്ങളുമായി ക്ഷേത്രങ്ങള്‍ സജീവമായി.ഭക്തിയായും സ്‌നേഹമായും ആഘോഷമായും ധൈര്യമായുമൊക്കെ നിറയുന്ന ദേവീചൈതന്യത്തെ മനസിലേക്കെത്തിക്കാനുള്ള 9 നാളുകളാണ് നവരാത്രി. അക്ഷരങ്ങളിലൂടെ വിജ്ഞാനത്തിന്റേയും,അറിവിന്റേയും നേരിന്റെ നിറവെളിച്ചത്തിലേക്കുള്ള യാത്രയാണ് ഈ ദിവസങ്ങള്‍ കൊണ്ട് അര്‍ത്ഥമാക്കുന്നത്. നവരാത്രി ദിവസങ്ങളിലെ പ്രധാന ആരാധന ദിനമാണ് മഹാനവമി.ഇന്ന് ആയുധ പൂജയുടെ കൂടി ദിവസമാണ്.മഹാനവമി ദിവസം കേരളത്തിലെ ഒട്ടുമിക്ക സരസ്വതീ ക്ഷേത്രങ്ങളിലും വലിയ ഭക്തജനപ്രവാഹമാണുള്ളത്.കൊവിഡ് പ്രതിസന്ധിയൊഴിഞ്ഞതിന് ശേഷമുള്ള നവരാത്രി ആഘോഷമാക്കുകയാണ് ഭക്തജനങ്ങള്‍.