അമ്മുവിന് ഒറ്റ പ്രസവത്തില്‍ കുഞ്ഞുങ്ങള്‍ മൂന്ന്. അമ്മു സന്തോഷവതിയാണങ്കിലും ഇതില്‍ ഒരു കുഞ്ഞിന് 6 കാലുകള്‍ ആണ് . ഇനി അമ്മു ആരാണന്ന് അറിയണ്ടേ നടവയല്‍ നെല്ലിയമ്പം , സതീശന്‍ രേഖ ദമ്പതികള്‍ ഓമനിച്ചു വളര്‍ത്തുന്ന നായ ആണ് അമ്മു . പ്രസവത്തില്‍ മൂന്ന് കുഞ്ഞുങ്ങള്‍ ഉള്ളതില്‍ ഒരു കുഞ്ഞിനാണ് 6 കാലുകള്‍ ഉള്ളത് .
ഇന്ത്യന്‍ സിപ്റ്റ് ഇനത്തില്‍ പെടുന്ന മൂന്ന് വയസുകാരി അമ്മു എന്ന നായയുടെ പ്രസവത്തില്‍ മൂന്ന് കുഞ്ഞുങ്ങള്‍ ആണ് ഉണ്ടായത് . വീട്ടുകാര്‍ പൂക്കോട് വെറ്റിനറി കോളേജില്‍ എത്തിച്ചാണ് അമ്മുവിനെ പരിചരിച്ചത് .ഇതില്‍ ഒരു കുഞ്ഞിനാണ് 6 കാലുകള്‍ കണ്ടത് മുന്‍ കാലുകള്‍ സാധാരണ പോലെയും , പിന്‍ഭാഗത്ത് 4 കാലുകള്‍ ആണ് ഉള്ളത് . അപൂര്‍വ്വ കാഴ്ച്ച കാണാന്‍ നിരവധി ആളുകളാണ് സതിശന്റെ പാടിക്കുന്നിലെ വീട്ടിലേക്ക് എത്തുന്നത് . ആറ് കാലുകളേടെ ജനിച്ച ഈ നായ കുഞ്ഞ് ജീവിക്കുമോ എന്ന സംശയമാണ് ഡോക്ടര്‍മാര്‍ ഉന്നയിച്ചിരിക്കുന്നത് .
Sign in
Sign in
Recover your password.
A password will be e-mailed to you.