അബ്ദുള്‍ കരീമിന് ലഭിച്ചത് അര്‍ഹതക്കുള്ള അംഗീകാരം

0

രണ്ട് തവണ ബാഡ്ജ് ഓഫ് ഓണര്‍ പുരസ്‌ക്കാരവും, മുഖ്യമന്ത്രിയുടെ പോലീസ് മെഡലും ലഭിച്ചത് സിഐഎംഎം അബ്ദുല്‍ കരീമിന് അര്‍ഹതക്കും, അര്‍പ്പണമനോഭാവത്തിനു മുള്ള അംഗീകാരമായി മാറുന്നു.2004 ലെ തൊട്ടില്‍പാലം കാവിലുംപാറ സ്വദേശിനിയായ യുവതിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്, മേപ്പാടി സെയ്തലവി കൊലക്കേസ്, എടവക അമ്മയും കുഞ്ഞും കൊല തുടങ്ങിയ നിരവധി കേസികളിലാണ് അബ്ദുല്‍ കരീം പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുള്ളത്. മാനന്തവാടി തലയില്ലാത്ത അജ്ഞാത മൃതദേഹം, ഉണ്ണികൃഷ്ണന്‍ കൊലപാതകം, ധര്‍മ്മടം പോലീസ് ഇന്‍സ്‌പെക്ടര്‍ ആയിരിക്കെ പോക്‌സോ കേസിലെ പ്രതിയായ തലശ്ശേരിയിലെ വ്യവസായ പ്രമുഖന്‍ ഷറാറ ഷറഫുദ്ധീന്റെ അറസ്റ്റ് തുടങ്ങി നിരവധി കേസുകളില്‍ പ്രാഗല്ഭ്യം തെളിയിച്ചിട്ടുണ്ട്.മാറാട് കേസ് പുനരന്വേഷണ സംഘത്തിലും അംഗമായിരുന്നു.വയനാട്ടിലെ കാട്ടികുളം ഇബ്രാഹിം മാസ്റ്റര്‍ കൊലപാതക കേസ് 14 വര്‍ഷത്തിന് ശേഷം കണ്ടെത്തിയ കേസിലും, പയ്യന്നൂരില്‍ വാഹനമിടിച്ച് പോലീസുകാരന്‍ മരിച്ച സംഭവത്തില്‍ കാര്‍ നിര്‍ത്താതെ പോയ കേസിലെ പ്രതിയെ കണ്ടെത്തിയ കേസ്സുകള്‍ അടക്കം നിരവധി കേസുകള്‍ക്ക് തുമ്പ് ഉണ്ടാക്കിയ ഉദ്യോഗസ്ഥന്‍ ആയിരുന്നു. 2018ല്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര്‍ പുരസ്‌ക്കാരം ലഭിച്ചിരുന്നു. കഴിഞ്ഞ മാസം മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ ലഭിച്ചതിന് പിന്നാലെയാണ് നെല്ലിയമ്പം ഇരട്ടക്കൊലപാതക കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണര്‍ പുരസ്‌ക്കാരവും മാനന്തവാടി ഇന്‍സ്‌പെക്ടറായ കരീമിന് ലഭിച്ചിരിക്കുന്നത്. പുല്‍പ്പള്ളി പട്ടാണിക്കൂപ്പ് സ്വദേശിയാണ്. ഭാര്യ ഷജ്‌ന (സൗത്ത് വയനാട് ഡിഎഫ് ഒ) ഏക മകന്‍ മിഹ്‌റാജ.്

 

Leave A Reply

Your email address will not be published.

error: Content is protected !!