സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് പുറത്ത് ലീസ് ഭൂമിയില്‍ താമസിക്കുന്ന കര്‍ഷകര്‍

0

ജില്ലയില്‍ 3000ത്തോളം വരുന്ന ലീസ് ഭൂമികര്‍ഷകരാണ് സര്‍ക്കാറിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കാതെ ബുദ്ധിമുട്ടുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഗ്രോമോര്‍ ഫുഡ് പദ്ധതിപ്രകാരം കുടിയിരുത്തിയ കര്‍ഷകജനത ഇപ്പോള്‍ എല്ലാ ആനുകൂല്യങ്ങളില്‍ നിന്നും പുറംതള്ളപ്പെട്ടരിക്കുകയാണ്. പതിറ്റാണ്ടുകളായി നികുതി അടച്ചുവന്നിരുന്ന ഭൂമിക്ക് ഇപ്പോള്‍ നികുതിയും സ്വീകരിക്കുന്നില്ല. ഇതുകാരണം കാലപ്പഴക്കം ചെന്ന വീടുകള്‍ നവീകരിക്കാനോ പുതിയ വീട് വെക്കാനോ ഇവര്‍ക്കാവുന്നില്ല. വീട് നവീകരണത്തിനും പുതുക്കിപണിയുന്നതിനുമുളള സര്‍ക്കാര്‍ ഫണ്ടുകള്‍ ഇവര്‍ക്ക് ലഭിക്കുന്നുമില്ല. കൂടാതെ കൃഷിയെ മാത്രം ആശ്രയിച്ചാണ് ഇവര്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. എന്നാല്‍ വന്യമൃഗശല്യം രൂക്ഷമായതോടെ കൃഷിയും ഇവര്‍ക്ക് അന്യമായിരിക്കുകായണ്. ഇതോടെ ഉപജീവനം തന്നെ വഴിമുട്ടിയ അവസ്ഥിയിലാണ് കുടുംബങ്ങള്‍. വന്യമൃഗം കൃഷിനശിപ്പിച്ചാല്‍ ലഭിക്കുന്ന നഷ്ടപരിഹാരത്തിന് അപേക്ഷിക്കാന്‍ പോലും അര്‍ഹതയില്ലാത്തവരായി മാറിയിരിക്കുകായണ് ഈ പാവങ്ങള്‍. ഇതുകാരണം ഹെക്ടറുകണക്കിന് ഭൂമിയാണ് തരിശായി കിടക്കുന്നത്. നല്ലവീടെന്ന സ്വപ്നവും, സ്വന്തമായി ഭൂമിയും എന്ന ആഗ്രവും പൂര്‍ത്തീകരിക്കാന്‍ ഈ കുടുംബങ്ങള്‍ കയറിയിറങ്ങാത്ത സര്‍ക്കാര്‍ ഓഫീസുകളില്ല. എന്നിട്ടും ഇവരെ അവഗണിക്കുന്ന നടപടിയാണ് കാലങ്ങളായി തുടരുന്നത്. ഈ അവസ്ഥയ്ക്ക് മാറ്റം വേണമെന്നും തങ്ങളുടെ ഭൂമിക്ക് പട്ടയം നല്‍കണമെന്നുമാണ് ഇവര്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്. ഈ ഭൂമിയുടെ അവകാശവും ഇതുവരെ കുടുംബങ്ങള്‍ക്ക് നല്‍കിയിട്ടില്ല. ഭൂമിക്ക് പട്ടയം നല്‍കണമെന്നാാണ് ഇവരുടെ ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!