പുസ്തകോത്സവം സമാപിച്ചു

0

വയനാട് ജില്ലാ ലൈബ്രറി കൗണ്‍സിലും ജില്ലാ ലൈബ്രറി വികസന സമിതിയും കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ വച്ച് മൂന്ന് ദിവസങ്ങളിലായി നടത്തിയ ജില്ലാ പുസ്തകോത്സവം സമാപിച്ചു. 47 പ്രസാധകരുടെ എഴുപത്തി അഞ്ച് സ്റ്റാളുകളില്‍ നിന്നുമായി നാല്‍പ്പതു ലക്ഷം രൂപയുടെ പുസ്തക വില്‍പ്പന നടന്നു.ലൈബ്രറി കൗണ്‍സില്‍ പുസ്തകഗ്രാന്റ് ഉപയോഗിച്ച് ലൈബ്രറികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുജനങ്ങള്‍ എന്നിവരാണ് പുസ്തകങ്ങള്‍ വാങ്ങിയത്.പുസ്തകോത്‌സവത്തോടനുബന്ധിച്ച് നടത്തിയ കലാപരിപാടികള്‍ക്കും, സാംസ്‌ക്കാരിക സദസ്സുകള്‍ക്കും സജീവ ജനപങ്കാളിത്തം ഉണ്ടായിരുന്നു.ലൈബ്രറി കൗണ്‍സില്‍ നടത്തുന്ന വിവിധ വായനമത്സരങ്ങളുടെ പുസ്തകങ്ങളും, പുതിയ എഴുത്തുകാരുടെ അടക്കമുള്ള പുസ്തകങ്ങളും ആവശ്യക്കാര്‍ ഏറെ ഉണ്ടായി.സ്വന്തമായി പുസ്തകം പ്രസിദ്ധീകരിച്ച വയനാട്ടിലെ എഴുത്തുകാരുടെ പുസ്തകങ്ങള്‍ വായനക്കാരിലേക്ക് എത്തിക്കാന്‍ പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ നേതൃത്വത്തില്‍ പ്രോഗ്രസ്സീവ് ബുക്ക്‌സ് എന്ന പേരില്‍ പ്രത്യേക സ്റ്റാള്‍ ഒരുക്കിയിരുന്നു. ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ സാമൂഹിക, സാംസ്‌ക്കാരിക പ്രവര്‍ത്തകരും ലൈബ്രറി പ്രവര്‍ത്തകരും മൂന്നു ദിവസങ്ങളില്‍ നടന്ന പുസ്തകമേള സന്ദര്‍ശിച്ചു.പുസ്തകമേള വിജയകരമായി സംഘടിപ്പിക്കാന്‍ സഹകരിച്ച എല്ലാവര്‍ക്കും ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ടി.ബി.സുരേഷ്, സെക്രട്ടറി പി കെ സുധീര്‍ , ജില്ലാ ലൈബ്രറി വികസന സമിതി ചെയര്‍മാന്‍ ഇ.കെ ബിജൂജന്‍ എന്നിവര്‍ നന്ദി അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!