നൂല്‍പ്പുഴ പഞ്ചായത്തിലെ കല്ലൂര്‍ 67ലെ ണ് പൈതൃകമ്യൂസിയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ചിറ്റയം ഗോപകുമാര്‍.ജനസംഖ്യയില്‍ 42 ശതമാനത്തോളം ഗോത്രവിഭാഗങ്ങള്‍ അധിവസിക്കുന്ന നൂല്‍പ്പുഴയിലാണ് പൈതൃകമ്യൂസിയം തുറന്നിരിക്കുന്നത്.പൂര്‍വ്വീകര്‍ തങ്ങളുടെ ജീവിതമായി ബന്ധപ്പെട്ട് ഉപയോഗിച്ചിരുന്ന നിരവധി വ്സതുക്കളാണ് മ്യൂസിയത്തിലുള്ളത്. നരിയെ കുത്താന്‍ ഉപയോഗിച്ചിരുന്ന കുന്തവടിമുതല്‍ കൃഷിയുമായി ബന്ധപ്പെട്ട കലപ്പയും നുകവും വരെ ഇവിടെയുണ്ട്. കൂടാതെ താളിയോല, കോളാഞ്ചി, കല്‍വിളക്ക്, പാണ്ടിക്കല്ല്, കൊമ്മ, ഈര്‍ച്ചവാള്‍, തട്ട, എഴുത്താണിപ്പെട്ടി, പണപ്പെട്ടി, വിവിധ നെല്‍വിത്തുകളായ ജീരകശാല, ഗന്ധകശാല, മുള്ളന്‍കൈമ തുടങ്ങിയവയും മ്യൂസിയത്തിലുണ്ട്. നൂറോളം പൂര്‍വ്വിക വസ്തുക്കളുടെ ഒരു ശേഖരമാണ് മ്യൂസിയത്തിലുള്ളത്. വരും ദിവസങ്ങളിലും പഞ്ചായത്തിന്റെ വിവിധഭാഗങ്ങളില്‍ കൂടുതല്‍ വ്സ്തുക്കള്‍ ഇവിടേക്ക് എത്തിക്കാനാണ് പഞ്ചായത്തിന്റെ ശ്രമം.ജനസംഖ്യയില്‍ 42 ശതമാനത്തോളം ഗോത്രവിഭാഗങ്ങള്‍ അധിവസിക്കുന്ന നൂല്‍പ്പുഴയിലാണ് പൈതൃകമ്യൂസിയം തുറന്നിരിക്കുന്നത്. ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയും പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപയും പഞ്ചായത്ത് അനുവദിച്ച് പത്ത് ലക്ഷം രൂപയും ചെലവഴിച്ചാണ് കല്ലൂര്‍ 67ല്‍ പൈതൃകമ്യൂസിയം സ്ഥാപിച്ചിരിക്കുന്നത്.പൈതൃക മ്യൂസിയം ടൂറിസം വകുപ്പുമായികൂട്ടിച്ചേര്‍ത്ത് എന്തുചെയ്യാനാകുമെന്നതിനെകുറിച്ച് ടൂറിസം വകുപ്പ് മന്ത്രിയുമായി താന്‍ സംസാരിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.സുല്‍ത്താന്‍ബത്തേരി മണ്ഡലത്തിന്റെ വികസന കാര്യങ്ങളില്‍ സജീവമായ ഇടപെടലാണ് ഐ സി ബാലകൃഷ്ണന്‍ നിയമസഭയില്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.എംഎല്‍എ ഐ സി ബാലകൃഷ്ണന്‍ അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് സംഷാദ്മരക്കാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി അസൈനാര്‍, പഞ്ചായത്ത് പ്രസിഡണ്ട് ഷീജ സതീഷ്,ജില്ലാ പഞ്ചായത്തംഗം അമല്‍ജോയി തുടങ്ങി ജനപ്രതിനിധികളും വിവിധ രാഷ്ട്രീകക്ഷി നേതാക്കളും ഉദ്യോഗസ്ഥരും പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.