മഫീദയുടെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണം :സിപിഐ

0

വെള്ളമുണ്ട പഞ്ചായത്തിലെ തരുവണ പുലിക്കാട് കണ്ടിയില്‍ മഫീദയുടെ ദുരുഹ മരണം സംബന്ധിച്ച് അന്വേഷണം നടത്തി കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന് സിപിഐ വെള്ളമുണ്ട ലോക്കല്‍ കമ്മറ്റി മാനന്തവാടിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.മഫീദയെ പുനര്‍വിവാഹം കഴിച്ച ഭാര്‍ത്താവും ബന്ധുക്കളും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും മഫീദ തീ കൊളുത്തുന്ന സമയം ഇവര്‍ നോക്കി നില്‍ക്കുകയായിരുന്നുവെന്നും രക്ഷിക്കുന്നതിന് തയ്യാറായില്ലന്നും അശുപത്രിയിലേക്ക് കൊണ്ടു പോകുന്ന സമയത്ത് പോലും ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നതായും ഇവര്‍ക്ക് എതിരെ ആത്മഹത്യ പ്രേരണയക്ക് പോലും പോലിസ് കേസ് എടുക്കുവാന്‍ മടിക്കുകയാണ്.ദിവസങ്ങള്‍ കഴിഞ്ഞിട്ടും പോലീസ് കേസ് എടുക്കത്തതില്‍ ദുരൂഹതയുണ്ട്.സിപിഐ സമരപരിപാടിയുമായി മുന്നോട്ട് പോകുമെന്നും ആക്ഷന്‍ കമ്മറ്റിയുമായി സഹകരിക്കുമെന്നും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.സിപിഐ ലോക്കല്‍ സെക്രട്ടറി സിദ്ധീഖ് കൊമ്മയാട്, എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് നിസാര്‍ കെ.കെ, ലോക്കല്‍ കമ്മറ്റി അംഗങ്ങളായ യൂസുഫ് വെള്ളമുണ്ട, കെ.വി രാജന്‍, മേയിന്‍ തരുവണ, സീതി തരുവണ, മെയ്തു ബാലുശ്ശേരി തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!