മീനങ്ങാടി 54 ല്‍ ആദ്യമായി ഓട്ടോസ്റ്റാന്റില്‍ പൂക്കളമൊരുങ്ങി.

0

 

ഓട്ടോറിക്ഷ സ്റ്റാന്റ് നിലവില്‍ വന്നിട്ട് വര്‍ഷങ്ങളായെങ്കിലും ആദ്യമായാണ് സ്റ്റാന്റ് കേന്ദ്രീകരിച്ച് ഒരു ഓണ പൂക്കളമൊരുക്കിയത്. നിത്യച്ചെലവിന് പണമില്ലാതെ വിഷമിച്ച് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത കോവിഡ് പിടിമുറുക്കിയ 2 വര്‍ഷങ്ങള്‍ ഓട്ടോ തൊഴിലാളികള്‍ക്ക് നല്‍കിയത് പ്രതിസന്ധിയുടെയും കഷ്ടപ്പാടിന്റെയും ദിനങ്ങളായിരുന്നു. ഓട്ടോയുമായി പുറത്തിറങ്ങാന്‍ അനുവദിക്കാത്ത 2 വര്‍ഷത്തെ ഇടവേളക്കൊടുവിലാണ് കോവിഡ് നിയന്ത്രണത്തില്‍ നിന്ന് മുക്തരായത്. ഇതോടെ സാധാരണ ജീവിതത്തെ തിരിച്ച് പിടിക്കാന്‍ 3 ചക്ര വാഹനവുമായി ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ സ്റ്റാന്റിലേക്ക് തിരിച്ചെത്തി. ഇതിന് പിന്നാലെയാണ് സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശവുമായി ഓണമെത്തിയത്. പ്രതിസന്ധികള്‍ തരണം ചെയ്ത് വെള്ളമുണ്ടും കാക്കിയുമണിഞ്ഞ് ഒത്തൊരുമയോടെ നല്ല നാളുകള്‍ നിലനിര്‍ത്താന്‍ തുച്ചമായ വരുമാനത്തിനിടയിലും മനോഹരമായ പൂക്കളമൊരുക്കിയാണ് ഈ ഓണത്തെ ഇവര്‍ വരവേറ്റത്.

Leave A Reply

Your email address will not be published.

error: Content is protected !!