ലോറിക്കിടയില്‍പ്പെട്ട് ലോറി ഡ്രൈവര്‍ മരിച്ചു

0

കാരയ്ക്കാമല കപ്പിയാരുമലയില്‍ കെ.വി തോമസിന്റെ മകന്‍ അലോയിസ് (21) ആണ് മരിച്ചത്.ഇന്ന് പുലര്‍ച്ചെഗോവയിലെ പഞ്ചിമില്‍ വെച്ചാണ് അപകടം.ലോറി നിര്‍ത്തിയ ശേഷം താഴെയിറങ്ങി പിന്‍വശത്തേക്ക് പോയതായിരുന്നു അലോയിസെന്നും, ഈ സമയം ലോറി പിന്നോട്ട് നിരങ്ങി നീങ്ങുകയും മറ്റൊരു ലോറിക്ക് മുട്ടി നില്‍ക്കുകയും അലോയിസ് ഇതിനിടയില്‍പ്പെടുകയുമായിരുന്നുവെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.
ബിന്ദുവാണ് അലോയിസിന്റെ മാതാവ്.സഹോദരങ്ങള്‍: അമല്‍, എല്‍ഗ.സംസ്‌ക്കാരം പിന്നീട്.

Leave A Reply

Your email address will not be published.

error: Content is protected !!