എംഡിഎംഎയുമായി യുവാവ് പിടിയില്‍

0

അതിമാരകമയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് എക്സൈസിന്റെ പിടിയില്‍. കോഴിക്കോട് കടലുണ്ടി സ്വദേശി മുഹമ്മദ് ഉവൈസ്(26) ആണ് മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റില്‍ പിടിയിലായത്. ഇയാളില്‍ നിന്നും 1.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. കഴിഞ്ഞരാത്രിയില്‍ മൈസൂരൂവില്‍ നിന്നും കോഴിക്കോടിന് വരുന്ന കര്‍ണാടക ആര്‍ടിസി ബസില്‍നിന്നുമാണ് ഇയാളെ മയക്കുമരുന്നുമായി പിടികൂടിയത്. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി ഷറഫുദ്ദീന്‍, ഇന്‍സ്പെകടര്‍ പി എ ജോസഫ്, പിഇഒമാരായ കെ വി വിജയകുമാര്‍, എം ബി ഹരിദാസന്‍, സിഇഒമാരായ ചാള്‍സ്‌കുട്ടി, നിഷാദ് എന്നിവരങ്ങുന്ന സംഘമാണ് എംഡിഎംഎയുമായി യുവാവിനെ പിടികൂടിയത്.

 

Leave A Reply

Your email address will not be published.

error: Content is protected !!