ലാറ്ററല്‍ എന്‍ട്രി പ്രവേശനം
മാനന്തവാടി ഗവ.പോളിടെക്‌നിക്ക് കോളേജില്‍ രണ്ടാം വര്‍ഷ ക്ലാസുകളിലേക്കുള്ള ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിന് ഒഴിവുള്ള ഏതാനും സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ട സ്‌പോട്ട് അഡ്മിഷന്‍ സപ്തംബര്‍ 13 ന് പനമരത്ത് പ്രവൃത്തിക്കുന്ന മാനന്തവാടി ഗവണ്‍മെന്റ് പോളിടെക്‌നിക്ക് കോളേജില്‍ നടക്കും. പ്ലസ്ടു/ വി.എച്ച്.എസ്.ഇ/ ഐ.ടി.ഐ/കെ.ജി.സി.ഇ വിഭാഗത്തില്‍ അപേക്ഷിച്ച് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ രാവിലെ 8 മുതല്‍ 10 വരെ സ്‌പോട്ട് രജിസ്‌ട്രേഷന്‍ ചെയ്ത് രക്ഷാകര്‍ത്താവിനൊപ്പം കൗണ്‍സലിംഗിന് പങ്കെടുക്കണം. പ്രവേശനം ലഭിക്കുന്ന പട്ടികജാതി പട്ടിക വര്‍ഗ്ഗ അപേക്ഷകര്‍ കോഷന്‍ ഡിപ്പോസിറ്റായി ആയിരം രൂപയും ഒരു ലക്ഷത്തില്‍ താഴെ കുടുംബ വാര്‍ഷിക വരുമാനമുള്ളവര്‍ ഫീസും കോഷന്‍ ഡിപ്പോസിറ്റുമായി 11,000 രൂപയും ഒരു ലക്ഷത്തിന് മുകളില്‍ വാര്‍ഷിക വരുമാനമുള്ളവര്‍ 13,890 രൂപയും ഡെബിറ്റ് കാര്‍ഡ് മുഖേന ഓഫീസില്‍ അടക്കണം. പി.ടി.എ ഫണ്ടായി 2200 രൂപ പണമായി നല്‍കണം. അപേക്ഷകര്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു/വി.എച്ച്.എസ്.ഇ സര്‍ട്ടിഫിക്കറ്റുകള്‍, ജാതി സംവരണം, മറ്റു സംവരണങ്ങള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതമാണ് ഹാജരാകേണ്ടത്. ഫോണ്‍ 04935 293024, 8281063734, 9400441764
താത്ക്കാലിക നിയമനം
മുട്ടില്‍ വാഴവറ്റ പി.എച്ച്.സിയില്‍ വൈകുന്നേരത്തെ ഒ.പി പ്രവര്‍ത്തനത്തിനായി ദിവസവേതന അടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. യോഗ്യത – എം.ബി.ബി.എസ്, ടി സി എം സി രജിസ്ട്രേഷന്‍. പ്രവൃത്തി പരിചയം അഭികാമ്യം. കൂടിക്കാഴ്ച്ച സെപ്റ്റംബര്‍ 12 രാവിലെ 11 ന് മുട്ടില്‍ ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലുകളുമായി നേരിട്ട് ഹാജരാകണം. ഫോണ്‍ : 04936 202418
മുട്ടില്‍ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ ഓഫീസില്‍ ഓവര്‍സീയര്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. എഞ്ചിനീയര്‍ക്ക് സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ/ സിവില്‍ എഞ്ചിനീയറിംഗ് ബിരുദമാണ് യോഗ്യത. പ്രവൃത്തി പരിചയം അഭികാമ്യം. കൂടിക്കാഴ്ച്ച സെപ്റ്റംബര്‍ 12 രാവിലെ 11 ന് മുട്ടില്‍ ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലുകളുമായി നേരിട്ട് ഹാജരാകണം. ഫോണ്‍ : 04936 202418.
അധ്യാപക നിയമനം
മാനന്തവാടി ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ ഒഴിവുള്ള ഫിസിക്‌സ് അധ്യാപക തസ്തികയിലേക്ക് താത്ക്കാലിക അടിസ്ഥാനത്തില്‍ അധ്യാപകനെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച സപ്തംബര്‍ 6 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. എം.എസ്.സി (ഫിസിക്‌സ്), ബി.എഡ് (ഫിസിക്കല്‍ സയന്‍സ്), സെറ്റ് (ഫിസിക്സ്) എന്നീ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി രാവിലെ 10 മണിക്ക് കൂടിക്കാഴ്ച്ചക്ക് ഹാജരാകണം.
രചന മത്സരം : തീയതി നീട്ടി
‘ആസാദി കാ അമൃത് മഹോത്സവുമായി’ ബന്ധപ്പെട്ട് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പിന്നാക്ക വിഭാഗ വികസന വകുപ്പ് നടത്തുന്ന മത്സരങ്ങളുടെ രചനകള്‍ സ്വീകരിക്കുന്നത് സെപ്റ്റംബര്‍ 15 വരെ നീട്ടി. കേരളത്തിലെ സ്വാതന്ത്ര്യ പോരാളികള്‍’ എന്ന വിഷയത്തില്‍ കാരിക്കേച്ചര്‍, പെയിന്റിങ് മത്സരവും, കേരള നവോത്ഥാനം സ്വാതന്ത്ര്യ സമര പശ്ചാത്തലത്തില്‍’ എന്ന വിഷയത്തില്‍ പ്രബന്ധ മത്സരവുമാണ് സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.bcdd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ നമ്പര്‍: 0471 2727378, 2727379, 0495 2377786. ഇമെയില്‍: [email protected]
എം.ബി.എ അഡ്മിഷന്‍
സഹകരണ വകുപ്പിന്റെ കീഴില്‍ പുന്നപ്രയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജിയില്‍ എം.ബി.എ 2022-24 ബാച്ചില്‍ എസ്.സി,എസ്.ടി ഉള്‍പ്പെടെ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ദ്വിവത്സര ഫുള്‍ടൈം എം.ബി.എയില്‍ ഫിനാന്‍സ്,മാര്‍ക്കറ്റിംഗ്,ഹ്യൂമന്‍ റിസോഴ്‌സ്, ഓപ്പറേഷന്‍സ് എന്നിവയില്‍ ഡ്യൂവല്‍ സ്‌പെഷ്യലൈസേഷനാണുള്ളത്. കെ-മാറ്റ് പരീക്ഷ പാസ്സായവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍.8590599431,9847961842,04772267602.
ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്‌സില്‍ എം.ബി.എ (ട്രാവല്‍&ടൂറിസം) കോഴ്‌സില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ കണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kittsedu.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍. 9447013046, 0471 2329539, 2327707.
ചുമതലയേറ്റു
കുടുംബശ്രീ മിഷന്‍ വയനാട് ജില്ലാ കോര്‍ഡിനേറ്ററായി പി.കെ.ബാലസുബ്രഹ്‌മണ്യന്‍ ചുമതലയേറ്റു. തദ്ദേശ സ്വയം ഭരണ വകുപ്പ് ജീവനക്കാരനായ അദ്ദേഹം എടവക ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയായിരുന്നു.