റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ വീണ് രണ്ടരവയസ്സുകാരന്‍ മരിച്ചു.
തൊണ്ടര്‍നാട് കോറോത്തെ സ്വകാര്യ റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ രണ്ടരവയസ്സുകാരന്‍ മുങ്ങിമരിച്ചു. വടകര ഗുരുമഹാസ് മലയില്‍വീട്ടില്‍ ശരണ്‍ദാസിന്റെ മകന്‍ സിദ്ദവ് ശരണ്‍ (രണ്ടര വയസ്സ്) ആണ് മരണപ്പെട്ടത്. കുട്ടിയെകാണാതായതിനെതുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പൂളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.തുടര്‍ന്ന് മെഡിക്കല്‍കോളേജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഇന്ന് ഉച്ചക്കാണ് 11 പേരടങ്ങുന്ന കുടുംബം ഇവിടെ മുറിയെടുത്തത്.