മാനന്തവാടിയില്‍ മണ്ഡലം പ്രസിഡന്റിന്റെ രാജി ഡിസിസി പ്രസിഡന്റ് എഴുതി വാങ്ങി

0

മാനന്തവാടിയില്‍ കോണ്‍ഗ്രസില്‍ വീണ്ടും കലാപം. പ്രസിഡന്റിന്റെ രാജി ഡിസിസി പ്രസിഡന്റ് എഴുതി വാങ്ങി. മണ്ഡലം പ്രസിഡന്റ് സുനിലിന്റെ രാജിയാണ് എഴുതിവാങ്ങിയത്. രാജി സംബന്ധിച്ച യോഗം ബഹളത്തില്‍ കലാശിച്ചു.കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ നിര്‍ദ്ദേശാനുസരണമാണ് രാജി എഴുതി വാങ്ങിയതെന്ന്് സൂചന. രാജി സംഭവം മാനന്തവാടിയിലെ കോണ്‍ഗ്രസില്‍ പുതിയ വിവാദങ്ങള്‍ക്ക് തിരിതെളിക്കും.മാനന്തവാടി നഗരസഭയില്‍ കഴിഞ്ഞ മാസം നടന്ന സ്റ്റാന്റിംഗ് കമ്മിറ്റി വൈസ് ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പുമായുണ്ടായ തര്‍ക്കങ്ങളാണ് മണ്ഡലം പ്രസിഡന്റായ സുനില്‍ ആലിക്കലിന്റെ രാജി എഴുതി വാങ്ങിച്ചതിലേക്ക് കലാശിച്ചത്.തിരഞ്ഞെടുപ്പ് സംബന്ധിച്ച് നടന്ന നഗരസഭാ കോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടി മീറ്റിംഗില്‍ നിന്നും 6 കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ വിട്ടു നിന്നിരുന്നു. ഇതിന് കാരണക്കാരന്‍ മണ്ഡലം പ്രസിഡന്റായിരുന്ന സുനില്‍ ആലിക്കല്‍ ആണെന്ന് വരുത്തി തീര്‍ത്താണ് രാജി എഴുതി വാങ്ങിച്ചതെന്നാണ് പറയപ്പെടുന്നത്. മാനന്തവാടി നഗരസഭയുടെ പുതിയ ചെയര്‍പേഴ്‌സണായി ലേഖാ രാജീവനെയാണ് കെ.പി.സി.സി നിശ്ചയിച്ചത് എന്നാല്‍ അതിന് വിഘാതമായി മണ്ഡലം പ്രസിഡന്റായിരുന്ന സുനില്‍ പ്രവര്‍ത്തിച്ചു എന്ന കണ്ടെത്തലാണ് സുനിയുടെ രാജി എഴുതി വാങ്ങിപ്പിച്ചതിലേക്ക് നയിച്ചതെന്നാണ് പിന്നാമ്പുറ സംസാരമുള്ളത്. രാജി തീരുമാനിക്കാന്‍ വിളച്ച യോഗം ബഹളത്തില്‍ കലാശിച്ചതായാണ് അറിയാന്‍ കഴിഞ്ഞത്. മണ്ഡലം പ്രസിഡന്റിന്റെ താല്‍്ക്കാലില ചുമതല നിലവില്‍ ഡി.സി.സി. ജനറല്‍ സെക്രട്ടറി കൂടിയായ പി.വി.ജോര്‍ജിന് കൈമാറി.
മണ്ഡലം പ്രസിസന്റ് സുനിലിന്റെ രാജി എഴുതി വാങ്ങിച്ചതും മറ്റ് സംഭവങ്ങളും മാനന്തവാടിയിലെ കോണ്‍ഗ്രസില്‍ വലിയ വിവാദങ്ങള്‍ക്ക് വരുംദിവസങ്ങളില്‍ വഴിവെക്കുമെന്ന കാര്യം ഉറപ്പ്.

Leave A Reply

Your email address will not be published.

error: Content is protected !!