ഓണം മുത്തങ്ങ അതിര്‍ത്തി എക്സൈസ് ചെക്ക്പോസ്റ്റില്‍ വാഹനപരിശോധന ഊര്‍ജ്ജിതം

0

ഓണത്തോട് അനുബന്ധിച്ച് ഇതര സംസ്ഥാനങ്ങളില്‍ നിന്നും ലഹരി വസ്തുക്കള്‍ സംസ്ഥാനത്തേക്ക് എത്തുമെന്ന ഇന്റലിജന്‍്സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റില്‍ പരിശോധന കര്‍ശനമാക്കി. പൊലിസ്, ഫോറസ്റ്റ്, കര്‍ണാടക എക്സൈസ് എന്നിവരുമായി സഹകരിച്ചാണ് എക്സൈസിന്റെ പരിശോധന. പരിശോധനയക്ക് ഡോഗ്സ്‌ക്വാഡിന്റെ സഹായമുണ്ട്.അയല്‍സംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന യാത്രാ ചരക്ക് വാഹനങ്ങള്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കിയാണ് കടത്തിവിടുന്നത്.വരും ദിവസങ്ങളിലും പരിശോധന കര്‍ശനമായി തുടരുമെന്ന് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി ഷറഫൂദ്ദീന്‍ പറഞ്ഞു.കഴിഞ്ഞദിവസം കര്‍ണാടക എക്സൈസുമായി സഹകരിച്ചായിരുന്നു പരിശോധന. ഇന്ന് വനംവകുപ്പും, പൊലീസുമായി സഹകരിച്ച് വാഹന പരിശോധന നടത്തി. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമായി തുടരുമെന്ന് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി ഷറഫൂദ്ദീന്‍ പറഞ്ഞു. പരിശോധന കര്‍ശനമാക്കിയതോടെ ലഹരിവസ്തുക്കളുമായി ബന്ധപ്പെട്ട നിരവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

 

Leave A Reply

Your email address will not be published.

error: Content is protected !!