കഴിഞ്ഞദിവസം രാത്രിയില്‍ പെയ്ത ശക്തമായ മഴയിലാണ് നൂല്‍പ്പുഴ പഞ്ചായത്തില്‍ വ്യാപക കൃഷിനാശം ഉണ്ടായത്. വടക്കനാട് പണയമ്പം വള്ളുവാടി മേഖലകളില്‍ ഹെക്ടറുകണക്കിന് നെല്‍കൃഷിയാണ് മലവെള്ളപ്പാച്ചില്‍ നശിച്ചത്. നാട്ടിവെച്ച ഞാറുകള്‍ ഒലിച്ചുപോയും വയലുകളില്‍ മണല്‍ ടിഞ്ഞുകൂടിയുമാണ് കൃഷിനാശം സംഭവിച്ചത്. ശക്തമായി വെളളം ഒഴുകിയെത്തിയതോടെ പ്രദേശത്തെ തോടുകള്‍ കരകവിഞ്ഞ് സമീപത്തെ വയലുകളിലേക്ക് വെള്ളം കുതിച്ചെത്തുകയായിരുന്നു.ഇതോടൊപ്പം കൃഷിയിടങ്ങളിലെ മേല്‍മണ്ണടക്കം ഒലിച്ചുപോയ നിലയിലാണ്.വയലുകള്‍ ഇനികൃഷിയോഗ്യമാക്കണമെങ്കില്‍ വര്‍ഷങ്ങളുടെ പ്രയ്ത്നം വേണ്ടിവരുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. വന്യജീവികളെ പ്രതിരോധിച്ചാണ് ഇവിടത്തെ കര്‍ഷകര്‍ കൃഷിയിറക്കുന്നത്. ഇതിനിടയില്‍ ഇടിത്തീപോലെ ഉണ്ടായ കൃഷിനാശം കര്‍ഷകര്‍ക്ക് വന്‍സാമ്പത്തിക നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഈസാഹചര്യത്തില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യമുയരുന്നത്.
വടക്കനാട് പണയമ്പം വള്ളുവാടി മേഖലകളിലാണ് മലവെള്ളപ്പാച്ചിലില്‍ നെല്‍കൃഷി വ്യാപകമായി നശിച്ചത്. വയലില്‍ വെള്ളംകയറിയും മണലടിഞ്ഞുകൂടിയുമാണ് കൃഷിനാശം സംഭവിച്ചത്. കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യം.
Sign in
Sign in
Recover your password.
A password will be e-mailed to you.