വയനാട് ജില്ലയിലെ സ്വകാര്യ ബസ് ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ വര്‍ദ്ദിപ്പിക്കുന്നത് സംബന്ധിച്ച തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിച്ചു.ട്രേഡ് യൂണിയന്‍ പ്രതിനിധികളും ബസ്സ് ഉടമകളുീ തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് പ്രശ്‌ന പരിഹാരമുണ്ടായത്. ഇതനുസരിച്ച് അടിസ്ഥാന ശമ്പളത്തില്‍ നിലവിലുള്ളതില്‍ നിന്നും 40 രൂപ വര്‍ദ്ദനവും കളക്ഷന്‍ ബത്തയില്‍ നിലവിലുള്ളതില്‍ നിന്നും ഒരു രൂപയുടെ വര്‍ദ്ദനവുമാണ് സെപ്തം.1 മുതല്‍ പ്രാബല്യത്തില്‍ വരുന്നത്.ബേണസ് 10500 രൂപയായി നിശ്ചയിച്ചു. ഓണത്തിന് ആദ്യ ഗഡു 4000 രൂപ വിതരണം ചെയ്യുന്നതിനും തീരുമാനിച്ചു.ചര്‍ച്ചയില്‍ ട്രേഡ് യൂണിയന്‍ പ്രതിനിധികളായഎംസ് സുരേഷ് ബാബു,കെബിവിനോദ് – സിഐടിയു ,പി പിആലി, കെഎം വര്‍ഗ്ഗീസ് -ഐഎന്‍ടിയുസി,പികെ അച്ചുതന്‍,കെഎം സന്തോഷ് കുമാര്‍, സികെസുരേന്ദ്രന്‍ – ബിഎംഎസ്, ബസ്സ് ഉടമസ്ഥ സംഘടനയെ പ്രതിനിധീകരിച്ച്‌കെപി ഹരിദാസ്, രഞ്ജിത് കുമാര്‍, പികെരാജശേഖരന്‍ എന്നിവര്‍ പങ്കടുത്തു.