സുല്‍ത്താന്‍ബത്തേരി നഗരസഭയിലെ വിവിധ പ്രദേശങ്ങളില്‍ കാട്ടുപന്നികള്‍ ചാവുന്നത് നിത്യസംഭവമായിട്ടും കാരണം കണ്ടെത്താത്തതില്‍ ജനങ്ങളില്‍ ആശങ്കയേറുന്നു. കാട്ടുപന്നിയുടെ ജഡം കണ്ടെത്തിയ വിവരം അറിയിച്ചാല്‍ വനംവകുപ്പ് അധികൃതര്‍ എത്തി പോസ്റ്റ് മോര്‍ട്ടം നടത്താതെ കുഴിച്ചിടുന്നതിലും ജനങ്ങളില്‍ പ്രതിഷേധം ശക്തമാണ്. മാനിക്കുനിയില്‍ സ്വകാര്യവ്യക്തിയുടെ പറമ്പിലും കാട്ടുപന്നിയുടെ അഴുകിയ ജഡം ഇന്നും കണ്ടെത്തി. വിവരം അറിയിച്ചതിനെതുടര്‍ന്ന് വനംവകുപ്പ് അധികൃതര്‍ എത്തി ജഢം കുഴിച്ചിടാന്‍ ശ്രമിച്ചെങ്കിലും പോസ്റ്റ്മോര്‍ട്ടം നടത്തി ചാവാനുള്ള കാരണം കണ്ടെത്തണമെന്ന നാട്ടുകാരുടെ ആവശ്യത്തെതുടര്‍ന്ന്പിന്മാറുകയായിരുന്നു.സുല്‍ത്താന്‍ബത്തേരിനഗരസഭയിലെ കട്ടയാട്, ഓടപ്പള്ളം, കൊളഗപ്പാറ, മാനിക്കുനി എന്നിവിടങ്ങളിലായി പന്ത്രണ്ടോളം പന്നികളെയാണ് ചത്തനിലയില്‍ കണ്ടെത്തിയത്.
ഇത്തരത്തില്‍ കാട്ടുപന്നികള്‍ കൂട്ടത്തോടെ ചാവുമ്പോഴും വേണ്ടത്ര ഗൗരവത്തോടെ അധികൃതര്‍ വിഷയത്തെ സമീപിക്കാത്ത നിലപാട് സ്വീകരിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. പന്നിപനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കാട്ടുപന്നികള്‍ ചാവുന്നതിന്റെ കാരണം കണ്ടെത്താന്‍ ജില്ലാഭരണകൂടവും ആരോഗ്യവകുപ്പും പ്രശ്നത്തില്‍ ഇടപെടണമെന്നാണ് ആവശ്യം ഉയരുന്നത വനത്തിനോട് ചേര്‍ന്നുള്ള സ്വകാര്യവ്യക്തികളുടെ കാടുമൂടി കിടക്കുന്ന പറമ്പുകളിലടക്കമാണ് പന്നികളുടെ അഴുകിയജഡം കാണപ്പെട്ടത്. സംഭവത്തില്‍ വനംവകുപ്പ് പോസ്റ്റ്മോര്‍ട്ടം കണ്ടെത്തിയെങ്കിലും എന്താണ് കാരണമെന്ന് കണ്ടെത്തിയിട്ടില്ലന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരം.
കാട്ടുപന്നിശല്യത്താല്‍ ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണ്. പകല്‍സമയങ്ങളില്‍ പോലും ജനവാസകേന്ദ്രങ്ങളില്‍ കാട്ടുപന്നികളുടെ ശല്യംകാരണം പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. ഇതിനിടെയാണ് കാട്ടുപന്നികളെ കൂടുതലായി ചത്തനിലയില്‍ കണ്ടെത്തുന്നത്. എന്നാല്‍ ഇതിന്റെ കാരണം കണ്ടെത്താന്‍ ഇതുവരെ വനംവകുപ്പിന് സാധിച്ചിട്ടില്ല.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post