റോഡ് തകര്‍ന്നിട്ട് മാസങ്ങള്‍ കാല്‍നട യാത്ര പോലും ദുഷ്‌കരം

0

പനമരം ബ്ലോക്ക് പഞ്ചായത്ത് നടവയല്‍ ഡിവിഷന്റേയും,പനമരം പഞ്ചായത്ത് 7-ാം വാര്‍ഡിലും പെടുന്ന നടവയല്‍ , സി എം കോളേജ് റോഡാണ് കാല്‍ നട യാത്രക്ക് പോലും പറ്റാത്ത വിധം തകര്‍ന്ന് കിടക്കുന്നത് . 100 കണക്കിന് കുടുംബങ്ങളും വിദ്യാര്‍ത്ഥികളും യാത്ര ചെയ്യുന്ന റോഡില്‍ ടാറിംങ്ങ് കാണാന്‍ പോലുമില്ല.റോഡ് തകര്‍ന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും അറ്റകുറ്റപണികള്‍ നടത്താന്‍ പോലും ഫണ്ടില്ലന്ന മറുപടിയാണ് ലഭിക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.മാനന്തവാടി നിയോജക മണ്ഡലത്തില്‍ പെടുന്ന ഈ റോഡിന് വേണ്ടി എം എല്‍ എ ഫണ്ട് അനുവദിക്കുമെന്ന പ്രതിക്ഷയിലാണ് ഇപ്പോള്‍ നാട്ടുകാര്‍ ഉള്ളത് . അടിയന്തിരമായി റോഡ് ഗതാഗത യോഗ്യമാക്കുന്നതിന് ആവശ്യമായ നടപടികള്‍ ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!