വന്യമൃഗ ശല്യം യോഗം ചേര്‍ന്നു

0

പൂതാടി പഞ്ചായത്തിലെ വര്‍ദ്ധിച്ചു വരുന്ന വന്യമൃഗ ശല്യത്തിനെതിരെ വാകേരി മേഖലയിലെ അഞ്ച് വാര്‍ഡുകളിലെ ജനപ്രതിനിധികളുടേയും , രാഷ്ട്രീയ , സംഘടന ഭാരവാഹികളുടേയും നേതൃത്ത്വത്തില്‍ സര്‍വ്വകക്ഷി ജനകീയ യോഗം ചേര്‍ന്നു.വാകേരി ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പൂതാടി പഞ്ചായത്ത് പ്രസിഡണ്ട് മേഴ്‌സി സാബു ഉദ്ഘാടനം ചെയ്തു. വാകേരി മേഖലയില്‍ വര്‍ദ്ധിച്ചു വരുന്ന വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാര നടപടികള്‍ കണ്ടെത്തി ആസൂത്രണം ചെയ്യുന്നതിനും , പരിഹാര മാര്‍ഗ്ഗങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കുന്നതിന് സര്‍ക്കാരിലേക്ക് പ്രൊജക്ട്ട് നല്‍കുന്നതിനുമാണ് യോഗം ചേര്‍ന്നത് . വാകേരി ഇടവക വികാരി ഫാ. ജെയിസ് പൂതക്കുഴി,പഞ്ചായത്ത് വൈ: പ്രസിഡന്റ് എം എസ് പ്രഭാകരന്‍ ,കെ ജെസണ്ണി ,ഇ കെ ബാലകൃഷ്ണ്ണന്‍ , കലേഷ് സത്യാലയം , ശ്രീകല ശ്യാം തുടങ്ങിയവര്‍ സംസാരിച്ചു .

 

Leave A Reply

Your email address will not be published.

error: Content is protected !!