ഇന്നലെ രാത്രി ഏഴുമണിയോടെ സുല്‍ത്താന്‍ബത്തേരി പാട്ടവയല്‍ റൂട്ടില്‍ പട്ടരുപടിയിലാണ് അപകടം. എതിരെവരുകയായിരുന്ന കാറിന് സൈഡ് നല്‍കുന്നതിന്നിടെ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണംവിട്ട് ബൈക്കിലും പാതയോരത്തെ മരത്തിലിടിച്ചുമാണ് അപകടം സംഭവിച്ചത്.സുല്‍ത്താന്‍ബത്തേരി പാട്ടവയല്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ കെ ഉദയകുമാര്‍(40), ഡ്രൈവര്‍ പി എന്‍ ബാലകൃഷ്ണന്‍ (54) യാത്രക്കാരായ രാജു(59), കൃഷ്ണന്‍(38), ഷാജഹാന്‍(45), ഷമീര്‍(45) എന്നിവര്‍ക്കും ബൈക്ക് യാത്രികരായ ബത്തേരി ബ്ലോക്ക് ഓഫീസ് പരിസരത്ത് താമസിക്കുന്ന ബിജു അബ്രഹാം(50), രാജേഷ്(42) എന്നിവര്‍ക്കാണ് പരുക്കേറ്റത്.പരിക്കേറ്റ കെഎസ്ആര്‍ടിസി ജീവനക്കാരെയും യാത്രക്കാരെയും ബത്തേരി താലൂക്ക് ആശുപത്രിയിലും, ബൈക്ക് യാത്രികരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഗുരുതര പരുക്കേറ്റ ബിജു അബ്രഹാം, രാജേഷ് എന്നിവരെ മേപ്പാടിയിലെ സ്വകാര്യമെഡിക്കല്‍ കോളജിലേക്ക് മാറ്റി. മറ്റുള്ളവര്‍ പ്രാഥമിക ചികിത്സയ്ക്കുശേഷം വീടുകളിലേക്ക് മടങ്ങി.