ജില്ലാ സാഹിത്യ ശില്‍പശാല സംഘടിപ്പിച്ചു
വിദ്യാരംഗം കലാ സാഹിത്യവേദി ജില്ലാ സാഹിത്യ ശില്‍പശാല സംഘടിപ്പിച്ചു. മാനന്തവാടി ഗവ.യു.പി. സ്‌കൂളില്‍ വെച്ചായിരുന്നു ശില്‍പശാല വിദ്യാര്‍ത്ഥികളെ സര്‍ഗ്ഗാത്മകവും കലാപരവുമായ ആവിഷ്‌ക്കാരങ്ങള്‍ക്ക് തെളിച്ചവും പ്രോത്സാഹനവും നല്‍കി. മികവിന്റെ ഉടമകളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ പൊതു വിദ്യഭ്യാസ വകുപ്പ് വിദ്യാലയങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന കൂട്ടായ്മയാണ് വിദ്യാരംഗം കലാ സാഹിത്യവേദി ജില്ലയിലെ മൂന്ന് സബ്ബ് ജില്ലകളില്‍ നിന്നായി 250 കുരുന്നുകള്‍ തങ്ങളുടെ കലാ കഴിവുകള്‍ വേദികളില്‍ മാറ്റുരച്ചു. പ്രളയ പശ്ചാതലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയാണ് സാഹിത്യശില്‍പശാല നടന്നത് മാനന്തവാടി നഗരസഭ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.പ്രഭാകരന്‍, ജില്ലാ കോ-ഓഡിനേറ്റര്‍ കെ.കെ.സുരേഷ്, യു.പി.സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ മേരി അരൂജ തുടങ്ങിയവര്‍ സാഹിത്യ ശില്‍പശാലക്ക് നേതൃത്വം നല്‍കി.