കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം. ഭാരോദ്വഹനത്തില്‍ 49 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ മീരാഭായ് ചാനുവാണ് നേട്ടം സ്വന്തമാക്കിയത്. ആകെ 201 കിലോ ഭാരം ഉയര്‍ത്തിയാണ് ചാനു സ്വര്‍ണമെഡല്‍ നേടിയത്.
സ്നാച്ചില്‍ 88 കിലോയും ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 113 കിലോയുമാണ് താരം ഉയര്‍ത്തിയത്. കോമണ്‍വെല്‍ത്ത് റെക്കോഡും ചാനു സ്വന്തമാക്കി. 2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണവും ടോക്കിയോ ഒളിംപിക്‌സില്‍ വെള്ളിയും നേടിയിട്ടുണ്ട് ചാനു.