അഹല്യമോള്‍ക്ക് കൈത്താങ്ങായി അസംപ്ഷന്‍ എ യു പി സ്‌കൂള്‍

0

‘തലാസീമിയ മേജര്‍’ എന്ന അപൂര്‍വ്വ രോഗത്തിന്ന് ചികിത്സ തേടുന്ന നൂല്‍പ്പുഴ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡിലെ ഒന്‍പത് വയസുകാരിക്ക് അസംപ്ഷന്‍ എ.യു.പി സ്‌കൂളിലെ കൂട്ടുകാര്‍ കൈകോര്‍ത്തപ്പോള്‍ ലഭ്യമായ 84332 രൂപ അഹല്യ കൃഷ്ണചികിത്സ സഹായ നിധിശേഖരകണകമ്മിറ്റി ഭാരവാഹികളെ സ്‌കൂള്‍ പാര്‍ലമെന്റ് അംഗങ്ങായ മെല്‍വിന്‍ ജോണ്‍സ് , ആന്‍തരേസ അലക്‌സ് ,ഹയാന്‍ ഫസല്‍, റിഹാം അബ്ദുല്‍ ലത്തീഫ് തുടങ്ങിയവര്‍ ചേര്‍ന്ന് കൈമാറി

യോഗത്തില്‍ ജഠഅപ്രസിഡന്റ് ശ്രീ .റ്റിജി ചെറുതോട്ടില്‍ അധ്യക്ഷത വഹിച്ചു ഇത്തരം പദ്ധതികളോട് സഹകരിക്കുന്ന രക്ഷിതാക്കളെയും കുട്ടികളെയും സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ സ്റ്റാന്‍ലി ജേക്കബ് പ്രത്യേകം അനുമോദിച്ചു

യോഗത്തില്‍ ചികിത്സ കമ്മിറ്റി അംഗങ്ങള്‍ സ്റ്റാഫ് സെക്രട്ടറി ശ്രീമതി ബീന മാത്യു ,ശ്രീ ബെനി ടി.ടി , ശ്രീമതി അനു പി സണ്ണി എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!